സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് ജോലി ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ക്ലറിക്കൽ കേഡറിലുള്ള തസ്തികയാണിത്.ബിരുദധാരികൾ- ക്കാണ് അവസരം.6589 ഒഴിവുണ്ട് (റെഗുലർ-5180, ബാബ്ലോഗ്-1409). കേരളത്തിൽ 272 ഒഴിവുണ്ട് (റെഗുലർ -247, ബാബ്ലോഗ്-25).തിരുവനന്തപുരം സർക്കിളിനു കീഴിലാണ് കേരളത്തിലെ ഒഴിവുകൾ.
തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ 2025 സെപ്റ്റംബറിലും മെയിൻ പരീക്ഷ നവംബറിലും നടക്കും. കേരളത്തിൽ വിവിധ ജില്ലകളിലായി 11 പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റൊരു സംസ്ഥാനത്തേക്കോ സർക്കിളിലേക്കോ മാറാൻ അനുവാദമുണ്ടായിരിക്കില്ല.
ശമ്പള സ്കെയിൽ:24050-64480 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യം.അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും 2025 ഡിസംബർ 31-നകം പാസായതിന്റെ രേഖ ഹാജരാക്കാൻ കഴിയുമെങ്കിൽ അപേക്ഷിക്കാം.
ഏത് സംസ്ഥാനത്തേക്കാണോ
അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
പ്രായം: 2025 ഏപ്രിൽ ഒന്നിന് 20-28 വയസ്സ്. അപേക്ഷകർ 02.04.1997 നുമുൻപോ 01.04.2005-നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ).
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്.
ഭിന്നശേഷിക്കാർക്ക് ജനറൽ – 10 വർഷം, ഒബിസി-13 വർഷം, എസ്സി, എസ്ടി- 15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.വിധവകൾക്കും പുനർവി വാഹിതരാവാത്ത വിവാഹ മോചിതകൾക്കും 35 വയസ്സ് വരെ (ഒബിസി- 38 വരെ, എസ്‌സി, എസ്ടി- 40 വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
എസ്ബി ഐയിൽ അപ്രന്റിസ്ഷിപ്പ് ചെയ്ത വർക്കും വയസ്സിളവ് അനുവദിച്ചിട്ടുണ്ട് (വ്യവസ്ഥകൾക്ക് വിജ്ഞാപനം കാണുക).
അപേക്ഷാഫീസ്: 750 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് സംവിധാനങ്ങൾ മുഖേന ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത് (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കെ അപേക്ഷിക്കാനാവൂ.
അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതു കൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും വെബ്സൈറ്റ് സന്ദർശിക്കുക.
Website : www.sbi.co.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26