കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിരവധി ജോലി ഒഴിവുകൾ
കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ (SHA) വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.താല്പര്യം ഉള്ളവർ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
- തസ്തിക: ഫീൽഡ് ഓഫീസർ.
- കരാർ നിയമനം. ഒഴിവ്: 1.
- ശമ്പളം: 30,000 രൂപ.
യോഗ്യത: ബിഎസ്സി നഴ്സിങ്, അംഗീകൃത കേരള നഴ്സിങ് കൗൺസിൽ രജി സ്ട്രേഷൻ, ഹെൽത്ത്കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: എക്സിക്യുട്ടീവ് (ഐടി). കരാർ നിയമനം. ഒഴിവ്: 1.
ശമ്പളം: 35,000 രൂപ.
യോഗ്യത: ബിഎസ്സി (കംപ്യൂട്ടർ സയൻസ്)/ബിഇ (കംപ്യൂട്ടർ സയൻസ്/ഐടി)/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/എംഎസി (കംപ്യൂട്ടർ സയൻസ്)/എംസിഎ, വെബ് ആപ്ലിക്കേഷൻ ഡെവല പ്മെന്റ്, ഡേറ്റാബേസ് അഡ്മിനി സ്ട്രേഷനിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഫുൾ ടൈം റെഗുലർ/തത്തുല്യ
കോഴ്സായിരിക്കണം.
പ്രായം: 40 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും:
മാനേജർ (ഹോസ്പിറ്റൽ നെറ്റ്വവർക്കിങ് ആൻഡ് ക്വാളിറ്റി അഷറൻസ്)-1 (കരാർ), റീജണൽ മെഡിക്കൽ ഓഡിറ്റർ-3 (കരാർ), എക്സിക്യുട്ടീവ് (കൺവേർജൻസ്)-1 (കരാർ), എക്സിക്യുട്ടീവ് (ഹോസ്പിറ്റൽ നെറ്റ്‌വർക്കിങ്)-1 (കരാർ), ജോയിന്റ് ഡയറക്ടർ (മെഡിക്കൽ)-1 (ഡെപ്യൂട്ടേഷൻ/കരാർ). വിശദവിവരങ്ങൾ വെബ്സൈറ്റിൽ
അപേക്ഷ: (എല്ലാ തസ്തികയ്ക്കും) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ഇ-മെയിലായി അയക്കണം.
ഇ -മെയിൽ ഐ ഡി: statehealthrecruitment@gmail.com. അവസാന തീയതി: സെപ്റ്റംബർ 3. വെബ്സൈറ്റ്: sha.kerala.gov.in