നേഴ്സിംഗ് അസിസ്റ്റന്റ്, ഡിസൈനർ ഇന്റേൺഷിപ്പ്, എൽഡി ക്ലർക്ക്, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
നേഴ്സിംഗ് അസിസ്റ്റന്റ് വാക്ക് ഇൻ ഇന്റർവ്യൂ
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നേഴ്സിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 20നും 45നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി,എഎൻഎം/നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും ആധാർ കോപ്പിയുമായി സെപ്റ്റംബർ രണ്ടിന് രാവിലെ 11.30ന് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0494 2666439.
വാക്-ഇൻ-ഇന്റർവ്യൂ
സെൻറർ ഫോർ ഡെവലപ്പ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇൻഫോർമാറ്റിക്സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റൈപ്പന്റോടെ ഡിസൈനർ ഇന്റേൺഷിപ്പിനായി യോഗ്യതയുള്ളവർക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബിഎഫ്എ അല്ലെങ്കിൽ ബിഎ, ബിഎസ്സി (ആനിമേഷൻ അല്ലെങ്കിൽ ഡിസൈൻ) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അനിമേഷനിലോ ഡിസൈനിങ്ങിലോ ബിരുദാനന്തര ഡിപ്ലോമയും. പോർട്ട്ഫോളിയോ (ലേഔട്ട്, ബ്രാൻഡിംഗ്, ചിത്രീകരണം, ടൈപ്പോഗ്രാഫി), അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ), വിഷ്വൽ സ്റ്റോറിടെല്ലിംഗ്, ക്രീയേറ്റിവിറ്റി, ഡിസൈനിംഗ് എന്നിവയിലുള്ള കഴിവുള്ളവർക്കും പങ്കെടുക്കാം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. അപേക്ഷകന് 2025 ആഗസ്റ്റ് 22 ൽ 30 വയസ് കവിയരുത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് കാമ്പസിൽ സെപ്റ്റംബർ 9 രാവിലെ 10.30 മുതൽ 1.30 വരെയാണ് വാക്-ഇൻ-ഇന്റർവ്യൂ നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ ഐഡി കാർഡ് ഹാജരാക്കേണ്ടതാണ്. ഫോൺ : 9447589773.
ഡെപ്യൂട്ടേഷൻ ഒഴിവ്
ചൈൽഡ് ഡെവലപ്പ്മെൻറ് സെന്ററിൽ ഒരു എൽ.ഡി.ക്ലർക്കിന്റെ (ശമ്പള സ്കെയിൽ - 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന സെപ്റ്റംബർ 18-നോ അതിന് മുൻപോ കിട്ടത്തക്കവിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്മെൻറ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2553540
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ SCCC വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ ഡിപ്ലോമ/ ബന്ധപ്പെട്ട ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും 3 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 30ന് നടത്തുന്നു. താൽപ്പര്യമുള്ളവർ ടി വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.