കേരള വന ഗവേഷണ സ്ഥാപനത്തിൽ 2028വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘സിസ്റ്റമാറ്റിക്സ് ആൻഡ് എക്കോളജി ഓഫ് ലിച്ചൻസ് ഇൻ ദി അപ്പർ ട്രീ കനോപ്പി ഓഫ് ഫോറസ്റ്റ് എക്കോസിസ്റ്റംസ് ഇൻ കേരള പാർട്ട് ഓഫ് ദ വെസ്റ്റേൺ ഗാട്ട്സ്, ഇന്ത്യ’ ൽ പ്രോജക്ട് അസോസിയേറ്റിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
2. കേരള വന ഗവേഷണ സ്ഥാപനത്തിൽ അഭിമുഖം
കേരള വന ഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജരുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആഗസ്റ്റ് 14-ന് രാവിലെ പത്ത് മണിക്ക് കെ.എഫ്.ആർ.ഐയുടെ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം നടത്തുക.
സസ്യശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, വനശാസ്ത്രം എന്നിവയിലൊന്നിൽ പി.എച്ച്.ഡി, ഔഷധ സസ്യങ്ങളുടെയും വനവത്കരണത്തിന്റെയും മേഖലയിൽ.
പ്രശസ്ത സ്ഥാപനത്തിലോ സർവകലാശാലയിലോ ഗവേഷണം, പരിശീലനം, ഭരണനിർവഹണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പരിചയം എന്നിവയാണ് അത്യാവശ്യ യോഗ്യത.
വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള കഴിവ്, കാർഷികവനവത്കരണം, ഔഷധസസ്യങ്ങളുടെ കൃഷി, വിപണനം എന്നിവയിലും ഔഷധസസ്യ മേഖലകളുമായി ബന്ധപ്പെട്ട പരിശീലനം, വർക്ക്ഷോപ്പുകൾ നടത്തുന്നതിലുമുള്ള പരിചയം എന്നിവ അഭികാമ്യ യോഗ്യതയാണ്.
വെബ്സൈറ്റ്- www.kfri.res.in,കൂടിയ പ്രായപരിധി 65 വയസ്.
3. പ്രൊജക്റ്റ് അസോസിയേറ്റ് ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2028 ജൂലൈ എട്ടുവരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ "സിസ്റ്റമാറ്റിക്ക് ആൻ്റ് ഇക്കോളജി ഓഫ് ലൈക്കൺസ് ഇൻ ദ അപ്പർ ട്രീ കനോപ്പി ഓഫ് ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ കേരള പാർട്ട് ഓഫ് ദ വെസ്റ്റേൺ ഗട്ട്സ്, ഇന്ത്യ" ൽ പ്രൊജക്റ്റ് അസോസിയേറ്റ് (1) താത്കാലിക ഒഴിവുണ്ട്. 36 വയസാണ് പ്രായപരിധി.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് പ്രായപരിധിയിൽ ലഭിക്കും. ബോട്ടണി/ പ്ലാന്റ് സയൻസ്/ ഇക്കോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഓഗസ്റ്റ് 19 വരെ അപേക്ഷ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾക്ക്
www.kfri.res.in സന്ദർശിക്കുക.