വനിതാ ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ കീഴില്‍ സെക്യൂരിറ്റി കം മള്‍ട്ടി ടാസ്‌ക് ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ കീഴില്‍ അഹല്യ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമിലെ സെക്യൂരിറ്റി കം മള്‍ട്ടി ടാസ്‌ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിലോ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിലോ പ്രവൃത്തി പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
താല്‍പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 22നകം sos@ahalia.in ലോ ഡയറക്ടര്‍, എസ്.ഒ.എസ് മോഡല്‍ ഹോം, അഹല്യ ക്യാംപസ്, കോഴിപ്പാറ പി.ഒ, പാലക്കാട്, 678557 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
2. മരുതറോഡ് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബി.കോം (റഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ഹാന്‍ഡ് ആന്‍ഡ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിങ് യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 26 ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04912532371, 8111874768.
3.വിജ്ഞാന കേരളം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആഗസ്റ്റ് 23ന് രാവിലെ പത്തിന് സൗജന്യ തൊഴില്‍ മേള നടക്കും. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ എല്ലാ മൂന്നാം ശനിയാഴ്ചകളിലും അസാപ്കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ തൊഴില്‍ മേളകള്‍ നടക്കും.
താല്‍പര്യമുള്ള എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രീ, ബിരുദാനന്ദര ബിരുദം, എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ലക്കിടി കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തേണ്ടതാണ്. https://forms.gle/CJNgw8scSKDecS8t9
ല്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ഫോണ്‍: 9495999667,9895967998.