For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആശുപത്രിയിലും,അങ്കണവാടിയിലും,മൃഗസംരക്ഷണ വകുപ്പിനു കീഴിലും ആയി ജോലി അവസരങ്ങൾ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ആശുപത്രിയിലും,അങ്കണവാടിയിലും,മൃഗസംരക്ഷണ വകുപ്പിനു കീഴിലും ആയി ജോലി അവസരങ്ങൾ


അങ്കണവാടിയിൽ അവസരം

അങ്കണവാടിയിൽ ജോലി നേടാൻ അവസരം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ അങ്കണവാടികളിൽ

ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 35 വയസ്. 

അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതാത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ആണ് അപേക്ഷകൾ സ്വീകരിക്കുക.

താലൂക്ക് ആശുപത്രിയിൽ ജോലി

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 50 വയസ്സിൽ താഴെയുള്ള എസ് എസ് എൽ സി പാസായവരും ബാഡ്ജ്, ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷം തികഞ്ഞവരും ആയിരിക്കണം. 

അങ്കണവാടി ജോലി

ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി 

ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 വരെ അപേക്ഷകൾ സമർപ്പിക്കാം

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റെയിൽവേ സ്റ്റേഷൻ റോഡ്, പുതുക്കാട് എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജൻരെ നിയമിക്കും.

ഓഗസ്റ്റ് 19ന് രാവിലെ 10 മുതല്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain