കേരള വനം-വന്യജീവി വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. കേരള പിഎസ്‌സിക്ക് കീഴില്‍ നടക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. മൂന്ന് ജില്ലകളിലായി നിയമനം നടക്കും. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 03ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍. എല്‍.സി/ എ.ഐ, പട്ടികജാതി വിഭാഗക്കാര്‍ക്കായാണ് നിയമനം. കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഒഴിവുകള്‍.
- എല്‍.സി/ എ.ഐ = കൊല്ലം, തൃശൂര്‍ ജില്ലകളിലായി ഓരോ ഒഴിവുകള്‍.
- പട്ടികജാതി വിഭാഗക്കാര്‍ക്ക് കൊല്ലം ജില്ലയില്‍ 01 ഒഴിവ്.
- കാറ്റഗറി നമ്പര്‍ : 258/2025 – 259/2025
ശമ്പളം
- തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
എല്‍.സി, എ.ഐ = 23 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പട്ടികജാതി = 23 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1984നും 01.01.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം
യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഭാരതസര്‍ക്കാരോ/ കേരള സര്‍ക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷ.
എല്ലാത്തരും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും (LMV, HGMV & HPMV ) ഓടിക്കുന്നതിനുള്ള മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സും മോട്ടോര്‍ വാഹനങ്ങള്‍ ഓടിച്ചുള്ള 3 വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സും ആവശ്യമാണ്.
ഫിസിക്കല്‍ ടെസ്റ്റ്
ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. താഴെ കൊടുത്ത എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണത്തില്‍ യോഗ്യത നേടണം.
- 100 മീറ്റര്‍ ഓട്ടം = 14 സെക്കന്റ്
- ഹൈ ജമ്പ് = 132.2 സെ.മീ
- ലോങ് ജമ്പ് = 457.2 സെ.മീ
- ഷോട്ട് പുട്ട് (7264 ഗ്രാം) = 609.6 സെ.മീ
- ക്രിക്കറ്റ് ബോള്‍ ത്രോ = 6096 സെ.മീ
- റോപ്പ് ക്ലൈമ്പിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) = 365.8 സെമീ
- പുള്‍ അപ് = 8 തവണ
- 1500 മീറ്റര്‍ ഓട്ടം = 5 മിനുട്ട് 44 സെക്കന്റ്
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള വനം വന്യജീവി വകുപ്പ് ഫോറസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.