കേരള സിറാമിക്‌സ് ലിമിറ്റഡില്‍ ഗാര്‍ഡ്; ഏഴാം ക്ലാസാണ് യോഗ്യത; സ്ഥിര സര്‍ക്കാര്‍ ജോലി നേടാം
കേരള സിറാമിക്‌സ് ലിമിറ്റഡില്‍ ഗാര്‍ഡ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പിഎസ് സി മുഖേന ടത്തുന്ന നിയമനമാണിത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: സെപ്റ്റംബര്‍ 03
തസ്തിക & ഒഴിവ്
കേരള സിറാമിക്‌സ് ലിമിറ്റഡില്‍ ഗാര്‍ഡ്. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പര്‍: 201/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8200 രൂപമുതല്‍ 16,250 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം (അല്ലെങ്കില്‍ തത്തുല്യം).
ശാരീരികമായി ഫിറ്റായിരിക്കണം.
പൊലിസിലോ, സൈനിക വിഭാഗങ്ങളിലോ 5 വര്‍ഷം ജോലി ചെയ്തുള്ള പരിചയം വേണം. (എസ്.സി, എസ്.ടിക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് ആവശ്യമില്ല).
ശാരീരിക ക്ഷമത തെളിയിക്കുന്ന ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (മാതൃക നോട്ടിഫിക്കേഷനില്‍).
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/ സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള സിറാമിക്‌സ് ലിമിറ്റഡ്- ഗാര്‍ഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക.
ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.