അഞ്ചാം ക്ലാസ് വിജയിച്ചവര്‍ക്ക് സര്‍ക്കാര്‍ മന്ദിരത്തില്‍ ജോലി; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം
കേരള മഹിള സമഖ്യ സൊസൈറ്റിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കുക്ക് തസ്തികയിലാണ് ഒഴിവ് വന്നിട്ടുള്ളത്. അഞ്ചാം ക്ലാസ് വിജയിച്ച വനിതകള്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് ആഗസ്റ്റ് 20ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം.
ഇന്റര്‍വ്യൂ തീയതി: ആഗസ്റ്റ് 20
തസ്തിക & ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ കുക്ക് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.
കാസര്‍ഗോഡുള്ള എന്‍ട്രിഹോം ഫോര്‍ ഗേള്‍സിലാണ് ജോലിക്കാരെ ആവശ്യമുള്ളത്.
പ്രായപരിധി
30 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
അഞ്ചാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 20ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. രാവിലെ 11.30നാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം,
പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കോപ്പികള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദി സ്‌റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി TC.20/, കല്‍പ്പന, കുഞ്ഞാലുംമൂട്, കരമന PO, തിരുവനന്തപുരം- 02 വിലാസത്തിലോ, 0471 234 8666 എന്ന നമ്പറിലോ ബന്ധപ്പെടാം.