For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നിഷിലും, ടൂറിസം സെന്ററിലും, തീരദേശ പരിപാലന അതോറിറ്റിയിലും അവസരം ; പരീക്ഷയില്ലാതെ നാട്ടിൽ സര്‍ക്കാര്‍ ജോലി നേടാം; ഇന്നുവന്ന ഒഴിവുകള്‍

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

നിഷിലും, ടൂറിസം സെന്ററിലും, തീരദേശ പരിപാലന അതോറിറ്റിയിലും അവസരം ; പരീക്ഷയില്ലാതെ നാട്ടിൽ സര്‍ക്കാര്‍ ജോലി നേടാം; ഇന്നുവന്ന ഒഴിവുകള്‍


1) സംസ്ഥാന വിവരാവകാശ കമ്മീഷൻ

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം സെപ്റ്റംബർ 16 വൈകിട്ട് 5 മണിക്കകം സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001  വിലാസത്തിലോ gadcdnslc@gmail.com ലേക്കോ അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്

2 ) കേരള ഹൈഡൽ ടൂറിസം സെന്റർ

 കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ജൂലൈ 28ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ (നമ്പർ: KHTC/CMD/07/2025) ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ആഗസ്റ്റ് 25 വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in


Reading more :- ഈ മാസത്തെ ഏറ്റവും പുതിയ ഒഴിവുകൾ  



3) നിഷ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30 വൈകുന്നേരം 5 മണി വരെ. കൂടുതൽവിവരങ്ങൾക്ക്: https://nish.ac.in/careers

4) കേരള തീരദേശ പരിപാലന അതോറിറ്റി

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6 മാസത്തേക്കാണ് നിയമനം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം, എൽ.എം.വി ലൈസൻസ് ഉണ്ടാവണം, സർക്കാർ / ഇതര സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചവരായിരിക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ആഗസ്റ്റ് 30ന് വൈകുന്നേരം 5 മണിക്കകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain