കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) രണ്ട് തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസോസിയേറ്റ് പോസ്റ്റുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: ആഗസ്റ്റ് 25
തസ്തിക & ഒഴിവ്
കെ-ഡിസ്‌കില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 06.
പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 03 ഒഴിവ്
ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി = 03 ഒഴിവ്
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.08.2025 അടിസ്ഥാനമാക്കി കണക്കാക്കും.
ALSO READ: 3000+ ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; വേഗം അപേക്ഷിച്ചോളൂ
യോഗ്യത
പ്രോഗ്രാം എക്‌സിക്യൂട്ടീവ്
മാനേജ്‌മെന്റ്, എംഎസ്ഡബ്ല്യൂ, സോഷ്യല്‍ സയന്‍സ്/ ബിടെക്/ എഞ്ചിനീയറിങ് എന്നിവയില്‍ പിജി.
ത്രീഡി ഡിസൈനിങ്/ പ്രോട്ടോ ടൈപ്പിങ്, CAD സോഫ്റ്റ് വെയര്‍ എന്നിവയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി
എഞ്ചിനീയറിങ്, ഡിസൈന്‍, മാനേജ്‌മെന്റ് (BBA/MBA), സോഷ്യല്‍ സയന്‍സ്, ജേണലിസം എന്നിവയില്‍ ഡിഗ്രിയോ, പിജിയോ.
ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
പ്രോഗ്രാം എക്‌സിക്യൂട്ടീവ് = 30,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
ജൂനിയര്‍ അസോസിയേറ്റ് / ഇന്റേണ്‍ഷിപ്പ് ട്രെയിനി = 15,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയോ, പ്രൊഫിഷ്യന്‍സി അസസ്‌മെന്റോ, അഭിമുഖമോ നടത്തിയാണ് ജോലിക്കാരെ തെരഞ്ഞെടുക്കുക. വിശദമായ റിക്രൂട്ട്‌മെന്റ് രീതികള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. കെ-ഡിസ്‌ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസോസിയേറ്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് സംശയങ്ങള്‍ തീര്‍ക്കുക.
വിശദമായ അപേക്ഷ ഫോം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം സ്‌കാന്‍ ചെയ്ത്, സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം അയക്കുക.
അപേക്ഷ നടപടികളുടെ വിശദവിവരങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നല്‍കുന്നു.
വെബ്‌സൈറ്റ്: https://cmd.kerala.gov.in/
അപേക്ഷ: click