For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജോലി

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജോലി 

വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ആണ്.

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് കിടപ്പു രോഗികളെ പരിചരിക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നു.  മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ, നഴ്സ് എന്നീ തസ്തികകളിൽ  കരാർ അടിസ്ഥാനത്തിലാണ് നിയമനം

ജോലി നഴ്സ് 

തസ്തികയിൽ ജി എൻ എം / ബി എസ് സി ആണ് യോഗ്യത. സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 50 വയസ്സ്.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ അപേക്ഷകർ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 

50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. ജെറിയാട്രിക് ട്രെയിനിംഗ് അഭിലഷണീയം.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറജിനലും പകർപ്പുകളും സഹിതം സെപ്റ്റംബർ പത്താം തീയതി രാവിലെ  10.30 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരുക. ഫോൺ:  8714619969.

ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും

ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും,തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കും. ബി.കോം, ടാലി പ്രൈം ആണ് അടിസ്ഥാനയോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.

ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന്

വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്

ഫോൺ - 04842777489.

Post a Comment

© Kerala job. All rights reserved. Developed by Jago Desain