For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു


ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനു കീഴിൽ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനുശേഷം അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപേക്ഷകർ ഇല്ലെങ്കിൽ മറ്റുള്ളവരെ പരിഗണിക്കും. 

പ്രായപരിധി:  25 - 40. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ഡ്രൈവിംഗ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

ഫോൺ : 0480 2706100.

ലൈബ്രറേറിയൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രറേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 

കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്). ശമ്പളം: 24,040 രൂപ. 

അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയും. ഫീസ് www.simet.in ലെ SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ. 

പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ 

സഹിതം പൂരിപ്പിച്ച അപേക്ഷകൾ

ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15നകം അയച്ചുതരണം. കൂടുതൽ

വിവരങ്ങൾക്ക്: www.simet.in, 0471-2302400.

Post a Comment

© Kerala job. All rights reserved. Developed by Jago Desain