For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അക്രഡിറ്റഡ് എഞ്ചിനീയർ, കോഓർഡിനേറ്റർ, മെഡിക്കൽ ഓഡിറ്റർ, വനിത കരാട്ടെ ട്രെയിനർ, പാർട്ട് ടൈം സ്വീപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

അക്രഡിറ്റഡ് എഞ്ചിനീയർ, കോഓർഡിനേറ്റർ, മെഡിക്കൽ ഓഡിറ്റർ, വനിത കരാട്ടെ ട്രെയിനർ, പാർട്ട് ടൈം സ്വീപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം


അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം

കുന്ദമംഗലം ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയർ അവധിയിൽ പ്രവേശിച്ചതിനാൽ ആറ് മാസത്തേക്ക് താത്കാലിക കരാർ നിയമനം നടത്തുന്നു. യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ ബിരുദം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2800276.

കോഓർഡിനേറ്റർ നിയമനം

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് മേഖല കാര്യാലയത്തിനു കീഴിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് അനുബന്ധ മത്സ്യതൊഴിലാളികൾക്ക് അംഗത്വം വർദ്ധിപ്പിക്കുന്നതിനായി കോഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബിരുദം, കംപ്യൂട്ടർ എം.എസ് ഓഫീസ് അനിവാര്യം (ഉയർന്ന യോഗ്യത ഉളളവർക്ക് മുൻഗണന). മത്സ്യതൊഴിലാളി കുടുംബമായിരിക്കണം. ഓഗസ്റ്റ് 30 ന് രാവിലെ 10.30 ന് കോഴിക്കോട് മേഖല കാര്യാലയത്തിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2383782.

മെഡിക്കൽ ഓഡിറ്റർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കൽ ഓഡിറ്ററെ നിയമിക്കും. യോഗ്യത: ജിഎൻഎം/ബി എസ് സി നഴ്സിങ്, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം: 760 രൂപ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 30 ന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 0495 2357457

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ അംഗീകൃത വനിതാ ട്രെയിനർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷനുള്ള ട്രെയിനർമാർ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന നിരക്ക് രേഖപ്പെടുത്തണം. ഉദ്യോഗാർത്ഥികൾ ട്രെയിനർ കോഴ്സ് പൂർത്തീകരിച്ച രേഖകളുമായി സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ-04936 255223

പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആൺ/പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ- 04936 293775.

Post a Comment

© Kerala job. All rights reserved. Developed by Jago Desain