For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഗവൺമെന്റ് പ്ലീഡർ, ഹെൽപ്പർ, ക്യാമ്പ് ഫോളോവർ, മേട്രൺ കം റസിഡൻഷ്യൽ ട്യൂട്ടർ, മദർ ആനിമേറ്റർ, ലിഫ്റ്റ് ഓപ്പറേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ഗവൺമെന്റ് പ്ലീഡർ, ഹെൽപ്പർ, ക്യാമ്പ് ഫോളോവർ, മേട്രൺ കം റസിഡൻഷ്യൽ ട്യൂട്ടർ, മദർ ആനിമേറ്റർ, ലിഫ്റ്റ് ഓപ്പറേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം


ഗവൺമെന്റ് പ്ലീഡർ നിയമനം: അപേക്ഷ ക്ഷണിച്ചു

പാലാ എം.എ.സി.റ്റി. കോടതിയിലെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു. യോഗ്യതയുള്ള അഭിഭാഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ ഫോട്ടോ പതിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത യോഗ്യതയും ജനനതീയതിയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഓഗസ്റ്റ് 30ന് വൈകിട്ട് മൂന്നു മണിക്കുമുമ്പായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോൺ: 0481-2562201.

ഹെൽപ്പർ നിയമനം

ഐസിഡിഎസ് കണ്ണൂർ റൂറൽ ഓഫീസിനു കീഴിലെ പള്ളിക്കുന്ന് കോർപ്പറേഷൻ സോണലിലെ ഡിവിഷൻ 1 (പള്ളിയംമൂല)ലെ നെഹ്റുജി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് ഹെൽപ്പർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഈ ഡിവിഷനിൽ സ്ഥിര താമസക്കാരായ 18 നും 35 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഡിവിഷൻ 1 ൽ നിന്നും അപേക്ഷകർ ഇല്ലാത്ത പക്ഷം പള്ളിക്കുന്ന് സോണലിലെ മറ്റു ഡിവിഷനിൽ ഉള്ളവരെ പരിഗണിക്കും. പത്താം ക്ലാസ് പാസായിരിക്കണം. പത്താം ക്ലാസ് പാസായവരില്ലെങ്കിൽ ഏഴാം ക്ലാസ് പാസായവരെ പരിഗണിക്കും. അപേക്ഷയുടെ മാതൃക ഓഫീസിൽ നിന്ന് ലഭിക്കും. ഹെൽപ്പർക്ക് 3000 രൂപയാണ് ഹോണറേറിയം. ഫോൺ-0497 2749122.

ക്യാമ്പ് ഫോളോവർ തസ്തികയിൽ താത്ക്കാലിക നിയമനം

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവർ തസ്തികകളിലേക്ക് (സ്വീപ്പർ മൂന്ന്, കുക്ക് മൂന്ന്) ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു. ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്ത് ഓഗസ്റ്റ് 26 ന് രാവിലെ 11 ന് അഭിമുഖം നടക്കും. താൽപര്യമുള്ളവർ അപേക്ഷ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം എത്തിച്ചേരണം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന പ്രകാരം താത്ക്കാലിക നിയമനം നൽകുന്നതായിരിക്കും. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിദിനം 710 രൂപ നിരക്കിൽ വേതനത്തിന് (പ്രതിമാസം പരമാവധി വേതനം 19,170 രൂപ) അർഹതയുണ്ടായിരിക്കും. എന്നാൽ യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2328720.

മേട്രൺ കം റസിഡൻഷ്യൽ ട്യൂട്ടർ: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2025-2026 അധ്യായന വർഷം ഒഴിവുള്ള മേട്രൺ കം റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 22ന് രാവിലെ 10.30ന് തിരുവനന്തപുരം വെള്ളയമ്പലം കനക നഗർ, അയ്യൻകാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2314238, 0471-2314232.

മദർ ആനിമേറ്റർ നിയമനം

ജില്ലാ പഞ്ചായത്ത് കെ.ഡിസ്കിന്റെ സഹകരണത്തോടെ ആനക്കല്ല് ജി.ടി.ഡബ്ല്യൂ.എച്ച്.എസ്, ഷോളയൂർ ജി.ടി.ഡബ്ല്യൂ.എച്ച്.എസ് സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിൽ നടപ്പിലാക്കുന്ന മഞ്ചാടി ടീച്ച് മാത്സ് ഫോർ കേരള, മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള തുടങ്ങിയ പദ്ധതികളിലേക്ക് മദർ ആനിമേറ്റർമാരെ നിയമിക്കുന്നു. ഗണിതത്തിൽ ബിരുദ യോഗ്യതയുള്ളവർക്ക് മഞ്ചാടിയിലേക്കും ശാസ്ത്ര ബിരുദം ഉള്ളവർക്ക് മഴവില്ലിലേക്കും അഗളി, പാലക്കാട് ബ്ലോക്കുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഈ രണ്ട് വിദ്യാലയത്തിന്റെയും അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. ഷോളയൂർ ജി.ടി.ഡബ്ല്യൂ.എച്ച്.എസ് സ്കൂളിലേക്കുള്ള അഭിമുഖം മണ്ണാർക്കാട് ഡി.ഇ.ഒ ഓഫീസിലും ആനക്കല്ല് ജി.ടി.ഡബ്ല്യൂ.എച്ച്.എസ് സ്കൂളിലേക്കുള്ള അഭിമുഖം ജില്ലാ പഞ്ചായത്തിലുമായിരിക്കും നടക്കുക. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 8921397026.

ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം

കണ്ണൂർ: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സിയും ലിഫ്റ്റ് ഓപ്പറേറ്റിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ് .നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2700831.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം കൂടികാഴ്ച 27 ന്

മലമ്പുഴ വനിതാ ഐ ടി ഐ ലെ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് (എം സി ഇ എ) ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ആഗസ്റ്റ് 27 ന് രാവിലെ 10.30 ന് ഐ ടി ഐ യിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ നാഷ്ണൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻ ടി സി) മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ നാഷ്ണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും (എൻ എ സി) ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 04912815181.

Post a Comment

© Kerala job. All rights reserved. Developed by Jago Desain