എക്സെെസ് വകുപ്പിലും, വനം വകുപ്പിലും സ്ഥിര ജോലി നേടാം; ഒരു ലക്ഷത്തിനടുത്ത് ശമ്പളം; പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി മതി
1. ബീറ്റ് ഫോറസ്റ്റ് ഓഫീസർ
പിഎസ്‌സി ഉദ്യോഗാർഥികൾ ഏവരും കാത്തിരുന്ന ഇത്തവണത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെന്റിന് സെപ്റ്റംബർ 3 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളം എല്ലാ ജില്ലകളിലുമായി ഒഴിവുകൾ വന്നിട്ടുണ്ട്. പ്ലസ് ടു യോഗ്യതയിൽ വനം വകുപ്പിൽ സ്ഥിര ജോലി നേടാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണ് ഒഴിവുകൾ.
അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 3
CATEGORY NO: 211/2025
പ്രായപരിധി: 19 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1995നും 01.02.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത: കേരള സർക്കാർ അംഗീകൃത ബോർഡിന് കീഴിൽ പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവില്ല.
ഫിസിക്കൽ ടെസ്റ്റ്
ഉദ്യോഗാർഥികൾ കായികമായി ഫിറ്റായിരിക്കണം. പുരുഷൻമാർക്ക് 168 സെ.മീ ഉയരം വേണം. നെഞ്ചളവ് 81 സെന്റീമീറ്ററും, 5 സെ.മീ വികാസവും ആവശ്യമാണ്. പുറമെ താഴെ നൽകിയ എട്ടിനങ്ങളിൽ 5 എണ്ണമെങ്കിലും വിജയിച്ചിരിക്കണം.
- 100 മീറ്റർ ഓട്ടം - 14 സെക്കന്റ്
- ഹൈജമ്പ് - 132.2 സെ.മീറ്റർ
- ലോങ് ജമ്പ് = 457.2 സെ.മീറ്റർ
- ഷോട്ട് പുട്ട് (7264 ഗ്രാം) = 609.6 സെ.മീറ്റർ
- ത്രോയിങ് ദ ക്രിക്കറ്റ് ബോൾ = 6096 സെ.മീറ്റർ
- റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്) = 365.80 സെ.മീറ്റർ
- പുൾ അപ്‌സ് അഥവാ ചിന്നിങ് = 8 തവണ
- 1500 മീറ്റർ ഓട്ടം = 5 മിനുട്ട് 44 സെക്കന്റ്
എൻഡ്യുറൻസ് ടെസ്റ്റ്
എല്ലാ പുരുഷ ഉദ്യോഗാർഥികളും 2 കിലോമീറ്റർ ദൂരം 13 (പതിമൂന്ന്) മിനുട്ടിനുള്ളിൽ ഓടി വിജയകരമായി പൂർത്തിയാക്കണം.
വനിത ഉദ്യോഗാർഥികളുടെ ഫിസിക്കൽ ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകുന്നു.
അപേക്ഷ: താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/home-2 സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.
2. എക്‌സൈസ് വകുപ്പിൽ ഇൻസ്പെക്ടർ
എക്‌സൈസ് വകുപ്പിന് കീഴിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി തസ്തികയിലേക്ക് കേരള പിഎസ് സി വിജ്ഞാപനമിറക്കി. ആകെ 06 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ സെപ്റ്റംബർ 3ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. അവസാന തീയതി: സെപ്റ്റംബർ 3, 2025
കാറ്റഗറി നമ്പർ: 187/2025
പ്രായപരിധി: 18 വയസിനും 31 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1994നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎ, ബി.എസ്.സി, ബികോം ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. വിമുക്ത ഭടൻമാർക്ക് കുറഞ്ഞ യോഗ്യത എസ്എസ്എൽസിയാണ്. സ്ത്രീകൾക്കും, പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43,400 രൂപമുതൽ 91,200 രൂപവരെ ശമ്പളമായി ലഭിക്കും.
ഫിസിക്കൽ ടെസ്റ്റ്
- ഉദ്യോഗാർഥികൾ കായികമായി ഫിറ്റായിരിക്കണം. കാഴ്ച്ച മികവും വേണം.
- പുരുഷൻ: 165 സെ.മീറ്റർ ഉയരവും, 81 സെമീറ്റർ നെഞ്ചളവും വേണം. 5 സെമീറ്റർ വികാസം വേണം.
- സ്ത്രീകൾ: 152 സെ.മീ ഉയരം വേണം. രണ്ടുപേർക്കും എസ്.സി, എസ്.ടി കാറ്റഗറിക്കാർക്ക് ഇളവുണ്ട്.
- ഇതിന് പുറമെ താഴെ നൽകിയിട്ടുള്ള എട്ട് കായിക ഇനങ്ങളിൽ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.
Physical Efficiency Test For Male Candidates
1) 100 Metres Run 14 Seconds
2) High Jump 132.20 cms (4’6”)
3) Long Jump 457.20 cms (15’)
4) Putting the Shot (7264 gms) 609.60 cms (20’)
5) Throwing the Cricket Ball 6096 cms (200’)
6) Rope Climbing (only with hands) 365.80 cms (12’)
7) Pull ups or Chinning 8 times
8) 1500 Metres Run 5 Minutes & 44 seconds
Physical Efficiency Test For Female Candidates
1) 100 Metres Run 17 Seconds
2) High Jump 106 cms (1.06 m)
3) Long Jump 305 cm (3.05 m)
4) Putting the Shot (4 Kgs) 488 cm (4.88 m)
5) 200 Metres Run 36 seconds
6) Throwing the Throw Ball 1400 cm (14 m)
7) Shuttle Race (25x4 metres) 26 seconds
8) Skipping (one minute) 80 times
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/home-2 സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.