For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ദിവസ വേതനത്തിൽ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ദിവസ വേതനത്തിൽ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം


ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം| ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവര്‍ തസ്തിക കളിലേക്ക് (സ്വീപ്പര്‍ മൂന്ന്, കുക്ക് മൂന്ന്) ദിവസ വേതനാ അടിസ്ഥാനത്തില്‍ 59 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു.

ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ആസ്ഥാനത്ത് ഓഗസ്റ്റ് 26 ന് രാവിലെ 11 ന് അഭിമുഖം നടക്കും.

താല്‍പര്യമുള്ളവര്‍ അപേക്ഷ,പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം എത്തിച്ചേരണം. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പ്രകാരം താത്ക്കാലിക നിയമനം നല്‍കുന്നതായിരിക്കും. 

ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 710 രൂപ നിരക്കില്‍ വേതനത്തിന് (പ്രതിമാസം പരമാവധി വേതനം 19,170 രൂപ) അര്‍ഹതയുണ്ടായിരിക്കും. 

എന്നാല്‍ യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2328720.

മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2025-2026 അധ്യായന വര്‍ഷം ഒഴിവുള്ള മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം

ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 22ന് രാവിലെ 10.30ന് തിരുവനന്തപുരം വെള്ളയമ്പലം കനക നഗര്‍, അയ്യന്‍കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ -ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. 

ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയും ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2314238, 0471-2314232.

Post a Comment

© Kerala job. All rights reserved. Developed by Jago Desain