സമയം തീരുന്നു; എയർപോർട്ടിൽ ജോലി നേടാം; ഡിഗ്രിക്കാർക്ക് അവസരം; വേഗം അപേക്ഷിച്ചോളൂ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ക്ക് കീഴിൽ രാജ്യത്തെ വിവിധ എയർപോർട്ടുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഈസ്‌റ്റേൺ റീജിയനിൽ സീനിയർ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം.
അവസാന തീയതി ആഗസ്റ്റ് 26.
തസ്തിക & ഒഴിവ്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ സീനിയർ അസിസ്റ്റന്റ്. ആകെ ഒഴിവുകൾ 32.
സീനിയർ അസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് = 21 ഒഴിവ്
സീനിയർ അസിസ്റ്റന്റ് അക്കൗണ്ട്‌സ് = 10 ഒഴിവ്
സീനിയർ അസിസ്റ്റന്റ് ഔദ്യോഗിക ഭാഷ = 1 ഒഴിവ്
പ്രായപരിധി
18 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ഇലക്ട്രോണിക്‌സ്
ഇലക്ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻ/ റേഡിയോ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.
അക്കൗണ്ട്‌സ്
ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (ബികോം ഉള്ളവർക്ക് മുൻഗണന). കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.
ഒഫീഷ്യൽ ലാംഗ്വേജ്
Masters in Hindi with English as a subject at Graduation level OR Masters in English with Hindi as a subject at Graduation level.
OR,
Masters in any subject apart from Hindi/English from a recognized University along with Hindi and English as compulsory/optional subjects at graduation level.
OR,
Masters in any subject apart from Hindi/English from a recognized University along with Hindi and English as medium and compulsory/optional subjects or medium of examination at graduation level. Means if at graduation level Hindi is medium
then English should be as compulsory/optional subject or if English is medium then Hindi should be as compulsory/optional subject.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 1000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസ് ബാധകമല്ല. ഓൺലൈനായി ഫീസടയ്ക്കണം.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.aai.aero/en/recruitment/release/614726 സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സീനിയർ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം താഴെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.