പിഡബ്ല്യൂഡി ഡിപ്പാർട്ട്മെന്റിൽ സ്ഥിര ജോലിയവസരം; അരലക്ഷം തുടക്ക ശമ്പളം വാങ്ങാം; ഇപ്പോൾ അപേക്ഷിക്കാം
കേരള പൊതുമരാമത്ത് വകുപ്പിന് കീഴിൽ എഞ്ചിനീയർ തസ്തികയിൽ ജോലിയൊഴിവ്. കേരള സർക്കാർ പിഎസ് സി മുഖേന സ്ഥിര നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ഓൺലൈനായി അപേക്ഷ നൽകണം.
അവസാന തീയതി: സെപ്റ്റംബർ 03
തസ്തിക & ഒഴിവ്
കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ്. വകുപ്പിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപമുതൽ 1,15,300 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
21 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1985നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
കേരള സർവകലാശാലയുടെ ബിഎസ് സി/ ബിടെക് എഞ്ചിനീയറിങ് (സിവിൽ) ഡിഗ്രിയോ അല്ലെങ്കിൽ മദ്രാസ് സർവകലാശാലയുടെ ബിഇ (സിവിൽ) ഡിഗ്രിയോ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.
OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവിൽ എഞ്ചിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും ഡിപ്ലോമ
OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിൽ നിന്നും സിവിൽ എഞ്ചിനീയറിങ് അസോസിയേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷന്റെ എയും ബിയും സെക്ഷനുകളിലുള്ള വിജയം.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/ സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.
വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.