കേരള പി എസ് സി കേരള ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ , ബീ കീപിംഗ് ഫീൽഡ് മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജോലി ഒഴിവ്: 26
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
2. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അല്ലെങ്കിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള തേനീച്ച വളർത്തലിൽ വിജയകരമായ പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ്.
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
ശമ്പളം: 26,500 - 60,700 രൂപ
ഉദ്യോഗാർത്ഥികൾ 194/2025 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് സെപ്റ്റംബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ളവർ ആഗസ്റ്റ് 19 വൈകിട്ട് 4 ന് മുൻപായി താഴെ നൽകിയ ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 20ന് രാവിലെ 10ന് തിരുവനന്തപുരം, തൈക്കാട് നാഷണൽ കരിയർ സെന്റർ ഫോർ എസ്‌സി/എസ്ടി യിൽ ഇന്റർവ്യൂവിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക് ബന്ധപെടുക
ഫോൺ: 0471-2332113.