ഒമാനിലെ സ്‌കൂളില്‍ ജോലിയൊഴിവ്; കേരള സര്‍ക്കാര്‍ കൊണ്ടുപോകും; ലക്ഷങ്ങള്‍ ശമ്പളം; വിസയും, ടിക്കറ്റും കമ്പനി വക
ഒമാനിലെ പ്രശസ്തമായ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍ തസ്തികയില്‍ ജോലിക്കാരെ നിയമിക്കുന്നു. ആര്‍ട്ട് ടീച്ചര്‍ തസ്തികയിലാണ് ഒഴിവുകള്‍. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ ഒഡാപെക് മുഖേന നടത്തുന്ന നിയമനമാണിത്.
അവസാന തീയതി ആഗസ്റ്റ് 12.
തസ്തിക & ഒഴിവ്
ഒമാനിവെ സര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ദി ഇന്ത്യന്‍ സ്‌കൂളില്‍ ആര്‍ട് ടീച്ചര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
യോഗ്യത
ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (BFA) യോഗ്യത വേണം.
സിബിഎസ് ഇ/ ഐസി എസ് ഇ സ്‌കൂളുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്ത് 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.
ശമ്പളം
410 മുതല്‍ 440 ഒമാനി റിയാല്‍ വരെയാണ് പ്രതിമാസം ശമ്പളം ലഭിക്കുക. (93,000 രൂപമുതല്‍ 100000നും ഇടയില്‍).
ഇതിന് പുറമെ വിസ, എയര്‍ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, താമസം എന്നിവയും അനുവദിക്കും.
അപേക്ഷ
കേരള സര്‍ക്കാരിന്റെ ഒഡാപെക് മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒഡാപെകിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് https://odepc.kerala.gov.in/ ജോബ് ഓപ്പണിങ്ങില്‍ നിന്ന് ആര്‍ട് ടീച്ചര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.
വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം യോഗ്യതയുള്ളവര്‍ വിശദമായ സിവി gm2odepc.in എന്ന മെയില്‍ ഐഡിയിലേക്ക് ആഗസ്റ്റ് 12ന് മുന്‍പായി അയക്കണം. മെയിലിന്റെ സബ്ജക്ട് ലൈനില്‍ ART Teachers to ISS-Oman എന്ന് രേഖപ്പെടുത്തണം.
അപേക്ഷ: click
വിജ്ഞാപനം: click