ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് കീഴില്‍ ജോലി നേടാന്‍ അവസരം. ഐഎസ്ആര്‍ഒക്ക് കീഴില്‍ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 96 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബര്‍ 11
തസ്തിക & ഒഴിവ്
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് കീഴില്‍ - ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് സെന്‍സിങ് സെന്ററില്‍ അപ്രന്റീസ്.
ആകെ ഒഴിവുകള്‍ 96.
ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനങ്ങള്‍ നടക്കുക.
ഗ്രാജ്വേറ്റ് അപ്രന്റീസ് = 11 ഒഴിവ്
ടെക്‌നീഷ്യന്‍ അപ്രന്റീസ് = 55 ഒഴിവ്
യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ്
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് 2, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീ യറിങ്2, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറി ങ്3, സിവില്‍ എന്‍ജിനീയറിങ്1, മെക്കാനിക്കല്‍ എന്‍ജിനീയറിങ്1, ലൈബ്രറി സയന്‍സ്2 എന്നിങ്ങനെയാണ് ഗ്രാജ്വേറ്റ് അപ്രന്റീസിന് കീഴില്‍ വരുന്ന ഒഴിവുകള്‍.
ബിഇ/ ബിടെക്/ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
ഇതിന് പുറമെ ഗ്രാജുവേറ്റ് അപ്രന്റിസ് (ജനറല്‍ സ്ട്രീം) കാറ്റഗറിയില്‍ 30 ഒഴിവുമുണ്ട്. (ആര്‍ട്‌സ്10, സയന്‍സ്10, കൊമേഴ്‌സ്10)
ബി.എ/ ബിഎസ്‌സി ബികോം യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ സ്ട്രീമിലേക്ക് അപേക്ഷിക്കാം.
ടെക്‌നീഷ്യന്‍ അപ്രന്റീസ്
എഞ്ചിനീയറിങ് വിഷയങ്ങളില്‍ 30 ഒഴിവും, കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ 25 ഒഴിവുമാണുള്ളത്.
ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ nrsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ അറിയുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 11ന് മുന്‍പായി നല്‍കണം.
വെബ്‌സൈറ്റ്: www.nrsc.gov.in