കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി നേടാം; 682 ഒഴിവുകള്‍; ട്രെയിനി മുതല്‍ മാനേജര്‍ വരെ
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ട്രെയിനി, മാനേജ്‌മെന്റ്, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, താല്‍ക്കാലിക ജീവനക്കാര്‍ എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: ആഗസ്റ്റ് 25ന് ശേഷം അപേക്ഷ ലിങ്ക് തുറക്കും. അതിൽ വിശദ വിവരങ്ങള്‍ ലഭ്യമാവും.
തസ്തിക & ഒഴിവ്
ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 682.
മാനേജ്‌മെന്റ് ട്രെയിനി = 100 ഒഴിവ്. (മെക്കാനിക്കല്‍ 90 ഒഴിവ്, ഇലക്ട്രിക്കല്‍ 10 ഒഴിവ്)
സീനിയര്‍ മാനേജ്‌മെന്റ് തസ്തികകള്‍ = (ജിഎം/സിജിഎം-ഫിനാന്‍സ്, എച്ച്ആര്‍, സിജിഎം-റോളിങ് സ്റ്റോക്ക്, ജിഎംമെട്രോ ബിസിനസ്, ഡിജിഎം-റെയില്‍, എന്‍ജിന്‍, ഇലക്ട്രോണിക്‌സ്, മാനേജര്‍എന്‍ജിന്‍ പ്രോജക്ട്, അസിസ്റ്റന്റ് മാനേജര്‍എന്‍ജിന്‍, രാജ്ഭാഷാ) = 21 ഒഴിവുകള്‍
സെക്യൂരിറ്റി & ഫയര്‍ ഗാര്‍ഡ്‌സ് = 56
സ്റ്റാഫ് നഴ്‌സ് & ഫാര്‍മസിസ്റ്റ് = 14
നോണ്‍എക്‌സിക്യൂട്ടീവ് (ഐടിഐ വിത്ത് എന്‍എസി) = 440
ടെമ്പററി എംപ്ലോയീസ് (ഡിപ്ലോമ & ഐടിഐ) =46
പ്രായപരിധി
സ്റ്റാഫ് നഴ്‌സ് & ഫാര്‍മസിസ്റ്റ് = 25 വയസ് മുതല്‍ 35 വരെ.
നോണ്‍ എക്‌സിക്യൂട്ടീവ് = 18 മുതല്‍ 30 വയസ് വരെ.
ടെമ്പററി എംപ്ലോയീസ്- മാനേജ്‌മെന്റ് ട്രെയിനി = 27 വയസ് വരെ.
സീനിയര്‍ മാനേജ്‌മെന്റ് = 50 മുതല്‍ 55 വയസ് വരെ.
യോഗ്യത
ഐടി ഐ, ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ്, നഴ്‌സിങ്, ഫാര്‍മസി, എഞ്ചിനീയറിങ് ഡിഗ്രി, പിജി, സിഎ, എംബിഎ, എംടെക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. വിശദമായ യോഗ്യത വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ശമ്പളം
സ്റ്റാഫ് നഴ്‌സ് & ഫാര്‍മസിസ്റ്റ് = 29,200 രൂപമുതല്‍ 62,000 രൂപവരെ.
നോണ്‍ എക്‌സിക്യൂട്ടീവ് = 23,000 രൂപമുതല്‍ 27,000 രൂപവരെ.
ടെമ്പററി എംപ്ലോയീസ് = 20000 രൂപമുതല്‍ 24,000 രൂപവരെ.
മാനേജ്‌മെന്റ് ട്രെയിനി = 40000 രൂപമുതല്‍ 1,40,000 രൂപവരെ.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ജനറല്‍/ ഒബിസി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.
വെബ്‌സൈറ്റ്: https://www.bemlindia.in/