For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അച്ചടി വകുപ്പില്‍ ബൈന്‍ഡര്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; 60,700 വരെ ശമ്പളം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

അച്ചടി വകുപ്പില്‍ ബൈന്‍ഡര്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; 60,700 വരെ ശമ്പളം

അച്ചടി വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ബൈന്‍ഡര്‍ ഗ്രേഡ് 2 തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ജില്ല അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 62 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

അവസാന തീയതി: സെപ്റ്റംബര്‍ 03.

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ അച്ചടി വകുപ്പിന് കീഴില്‍ ബൈന്‍ഡര്‍ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 62.

തിരുവനന്തപുരം: 42
കോട്ടയം = 03
എറണാകുളം = 13
പാലക്കാട് = 03
വയനാട് = 01
കോഴിക്കോട് = 01
കണ്ണൂര്‍ = 01

കാറ്റഗറി നമ്പര്‍: 216/2025

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളമായി ലഭിക്കും. പുറമെ സര്‍ക്കാര്‍ സര്‍വീസുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

 

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 

കൂടാതെ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ, അല്ലെങ്കില്‍ ബുക്ക് ബൈന്‍ഡിങ്ങില്‍ കെജിടിഇ/ എംജിടിഇ (ലോവര്‍) വിജയമോ പ്രിന്റിങ് ടെക്‌നോളജിയിലുള്ള വിഎച്ച്എസ്ഇയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/  

വിജ്ഞാപനം: CLICK 

Post a Comment

© Kerala job. All rights reserved. Developed by Jago Desain