കേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 550 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 30ന് മുന്‍പായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ (ജനറലിസ്റ്റ് ആന്റ് സ്‌പെഷ്യലിസ്റ്റ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 550.
- റിസ്‌ക് എഞ്ചിനീയര്‍ = 50
- ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ = 75
- ലീഗല്‍ സ്‌പെഷ്യലിസ്റ്റ് = 50
- അക്കൗണ്ട്‌സ് സ്‌പെഷ്യലിസ്റ്റ് = 25
- എഒ (ഹെല്‍ത്ത്) = 50
- ഐടി സ്‌പെഷ്യലിസ്റ്റ് = 25
- ബിസിനസ് അനലിസ്റ്റ് = 75
- കമ്പനി സെക്രട്ടറി = 02
- ആക്ച്യൂറിയല്‍ സ്‌പെഷ്യലിസ്റ്റ് = 5
- ജനറലിസ്റ്റ് = 193
പ്രായപരിധി
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
എ.ഒ (ഹെൽത്ത്)
എം.ബി.ബി.എസ്/എം.ഡി/എം.എസ്/ബി.ഡി.എസ്/എം.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്
ഐ.ടി സ്പെഷലിസ്റ്റ്
ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (ഐ.ടി/സി.എസ്) അല്ലെങ്കിൽ എം.സി.എ വിജയിച്ചിരിക്കണം.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (എ.ഒ) അനലിസ്റ്റ്സ്
ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽകുറയാതെ അംഗീകൃത ബിരുദം/ബിരുദാനന്തര ബിരുദം വേണം.
ഓട്ടോമൊബൈൽ എൻജിനീയർ
ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്. അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബ്രാഞ്ചിൽ ബിരുദവും ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും.
ലീഗൽ സ്പെഷലിസ്റ്റ്
നിയമബിരുദം/എൽ.എൽ.എം വിജയിച്ചിരിക്കണം.
അക്കൗണ്ട്സ് സ്പെഷലിസ്റ്റ്
ഏതെങ്കിലും ബിരുദം/പി.ജിയും സി.എ/സി.എം.എ യോഗ്യതയും അല്ലെങ്കിൽ എം.ബി.എ/പി.ജി.ഡി.എം-ഫിനാൻസ്/എം.കോം യോഗ്യതയും വേണം.
ബിസിനസ് അനലിസ്റ്റ്
സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ച്യൂറിയൽ സയൻസസ്/ഡേറ്റ സയൻസ്/ബിസിനസ് അനലിറ്റിക്സ് ബിരുദം/മാസ്റ്റേഴ്സ് ബിരുദം
കമ്പനി സെക്രട്ടറി
എ.സി.എസ്/എഫ്.സി.എസ് + ഏതെങ്കിലും ബിരുദം/പി.ജി നേടിയിരിക്കണം.
ആക്ച്യൂറിയൽ സ്പെഷലിസ്റ്റ്
ഏതെങ്കിലും ബിരുദം/പി.ജി. ഐ.എ.ഐ/ഐ.എഫ്.ഒ.എയിൽനിന്നും ചുരുങ്ങിയത് നാല് ആക്ച്യൂറിയൽ പേപ്പറുകൾ വിജയിച്ചിരിക്കണം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 850 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപയാണ് ഫീസ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കാം. അവസാന തീയതി ആഗസ്റ്റ് 30.
അപേക്ഷ: https://www.newindia.co.in/recruitment/list
വെബ്‌സൈറ്റ്: https://www.newindia.co.in/