ഡിഗ്രിക്കാര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ വീണ്ടും അവസരം; 417 ഒഴിവുകള്‍; 93,960 രൂപ ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ
ബാങ്ക് ഓഫ് ബറോഡ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനമിറക്കി. റീട്ടെയില്‍ ലയബിലിറ്റീസ്, റൂറല്‍ ആന്‍ഡ് അഗ്രി ബാങ്കിങ് വിഭാഗങ്ങളിലായി 417 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തീയതി: ആഗസ്റ്റ് 26
ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍ (സെയില്‍സ്), ഓഫീസര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) തസ്തികകളിലാണ് നിയമനം. ആകെ ഒഴിവുകള്‍ 417.
മാനേജര്‍ (സെയില്‍സ്) = 227 ഒഴിവ്
ഓഫീസര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) = 142 ഒഴിവ്
മാനേജര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) = 48 ഒഴിവ്
പ്രായപരിധി
മാനേജര്‍ (സെയില്‍സ്) = 24 മുതല്‍ 34 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
ഓഫീസര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) = 26 വയസ് മുതല്‍ 42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മാനേജര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) = 24 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
മാനേജര്‍ (സെയില്‍സ്)
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം
ഓഫീസര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്)
അഗ്രികള്‍ച്ചര്‍/ഹോര്‍ ട്ടികള്‍ച്ചര്‍/ആനിമല്‍ ഹസ്ബന്‍ ഡ്രി/വെറ്ററിനറി സയന്‍സ്/ഡയറി സയന്‍സ്/ഫിഷറീസ് സയന്‍സ്/അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോപ്പറേഷന്‍/കോപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രി കള്‍ച്ചറല്‍ ബയോടെക്‌നോളജി/പിസികള്‍ച്ചര്‍/ബിടെക് ബയോടെ ക്‌നോളജി/ഫുഡ് സയന്‍സ്/അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ഡെയറി ടെക്‌നോളജി/അഗ്രികള്‍ച്ചറല്‍.
നാലുവര്‍ഷ ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്.
ശമ്പളം
മാനേജര്‍ (സെയില്‍സ്) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 64,820 രൂപമുതല്‍ 93,960 രൂപവരെ ലഭിക്കും.
ഓഫീസര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) = 48,480 രൂപമുതല്‍ 85,920 രൂപവരെ.
മാനേജര്‍ (അഗ്രികള്‍ച്ചര്‍ സെയില്‍സ്) = 64820 രൂപമുതല്‍ 93,960 രൂപവരെ.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഹോം പേജില്‍ നിന്ന് കറന്റ് ഓപ്പര്‍ച്യൂണിറ്റീസ് തെരഞ്ഞെടുക്കുക. മാനേജര്‍ തസ്തികയുടെ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ ഓണ്‍ലൈനായി അപേക്ഷ പൂര്‍ത്തിയാക്കുക
അപേക്ഷ ഫീസായി ജനറല്‍, ഒബിസി വിഭാഗക്കാര്‍ 850 രൂപ അടയ്ക്കണം. വനിതകള്‍, എസ്.സി, എസ്.ടിക്കാര്‍ക്ക് 175 രൂപമതി. ശേഷം
വെബ്‌സൈറ്റ്: https://www.bankofbaroda.in
വിജ്ഞാപനം: click