നാളെയാണ് ലാസ്റ്റ് ഡേറ്റ്; റബ്ബർ ബോർഡിൽ വമ്പൻ അവസരം; 35,000 ശമ്പളത്തിൽ കേരളത്തിൽ ജോലി നേടാം
കേരള സർക്കാരിന് കീഴിലുള്ള റബ്ബർ ലിമിറ്റഡിൽ ഓഫീസർ തസ്തികകളിൽ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനമാണ് നടക്കുന്നത്. റബ്ബർ ബോർഡിന് വേണ്ടി കേരള സർക്കാർ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ബോർഡാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. താൽപര്യമുള്ളവർക്ക് സിഎംഡി വെബ്സെെറ്റ് മുഖേന നേരിട്ട് അപേക്ഷിക്കാ
അവസാന തീയതി: ആഗസ്റ്റ് 27.
തസ്തിക & ഒഴിവ്
കേരള റബ്ബർ ലിമിറ്റഡ് ടെക്‌നിക്കൽ ഓഫീസർ. ആകെ ഒഴിവുകൾ 02. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.
ടെക്‌നിക്കൽ ഓഫീസർ (ലേറ്റക്‌സ് പ്രൊഡക്ട്‌സ്) = 01 ഒഴിവ്
ടെക്‌നിക്കൽ ഓഫീസർ (ഡ്രൈ പ്രൊഡക്ട്‌സ്) = 01 ഒഴിവ്
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.08.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ടെക്‌നിക്കൽ ഓഫീസർ (ലേറ്റക്‌സ് പ്രൊഡക്ട്‌സ്)
റബ്ബർ ടെക്‌നോളജിയിൽ ബിടെക്. മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. അല്ലെങ്കിൽ റബ്ബർ ടെക്‌നോളജിയിൽ ഡിപ്ലോമയും, കൂടെ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.
🔻
ടെക്‌നിക്കൽ ഓഫീസർ (ഡ്രൈ പ്രൊഡക്ട്‌സ്)
റബ്ബർ ടെക്‌നോളജിയിൽ ബിടെക്. മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. അല്ലെങ്കിൽ റബ്ബർ ടെക്‌നോളജിയിൽ ഡിപ്ലോമയും, കൂടെ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.
ശമ്പളം
ടെക്‌നിക്കൽ ഓഫീസർ (ലേറ്റക്‌സ് പ്രൊഡക്ട്‌സ്) = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
ടെക്‌നിക്കൽ ഓഫീസർ (ഡ്രൈ പ്രൊഡക്ട്‌സ്) = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ നടത്തുക.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികൾ കേരള സർക്കാരിന്റെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് https://cmd.kerala.gov.in/ സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് റിക്രൂട്ട്‌മെന്റ് സെലക്ട് ചെയ്യുക. റബ്ബർ ബോർഡ് ലിമിറ്റഡ് നിയമനത്തിന്റെ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക.
തന്നിരിക്കുന്ന ആപ്ലിക്കേഷൻ ബട്ടൺ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.