For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സ്ഥിര ജോലി; ഡിഗ്രിക്കാര്‍ക്ക് അസിസ്റ്റന്റാവാം; 35,000 രൂപവരെ ശമ്പളം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സ്ഥിര ജോലി; ഡിഗ്രിക്കാര്‍ക്ക് അസിസ്റ്റന്റാവാം; 35,000 രൂപവരെ ശമ്പളം


കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III) റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. അപേക്ഷ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ആഗസ്റ്റ് 01ന് ലഭ്യമാവും. വിശദമായ വിജ്ഞാപനവും ഇന്ന് എത്തും. അപേക്ഷ നല്‍കേണ്ട അവസാന തീയതിയും വിജ്ഞാപനത്തില്‍ ലഭ്യമാവും. 

തസ്തിക & ഒഴിവ്

കേന്ദ്ര സര്‍ക്കാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്- അസിസ്റ്റന്റ് (ക്ലാസ് III) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 500.

പ്രായപരിധി

18 വയസ് മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. 

എസ്.എസ്.സി/ എച്ച്.എസ്.സി/ ഇന്റര്‍മീഡിയേറ്റ്/ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം. 

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷ പരീക്ഷ, എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിംസ്, മെയിന്‍സ് എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,500 രൂപമുതല്‍ 35,000 രൂപവരെ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്ആര്‍എ, ടിഎ, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 100 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ വിഭാഗത്തില്‍ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാൃതകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക. 

വെബ്‌സൈറ്റ്https://www.orientalinsurance.org.in/ 

Post a Comment

© Kerala job. All rights reserved. Developed by Jago Desain