പത്താം ക്ലാസുകാര്‍ക്ക് വമ്പന്‍ അവസരം; ഹൈക്കോടതിയില്‍ അറ്റന്‍ഡര്‍മാരെ ആവശ്യമുണ്ട്; 334 ഒഴിവുകള്‍; കൈനിറയെ ശമ്പള
ഡല്‍ഹി ഹൈക്കോടതിയിലേക്ക് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന് കീഴിലാണ് നിയമനം നടക്കുക. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി കോര്‍ട്ട് അറ്റന്‍ഡന്റ്, റൂം അറ്റന്‍ഡന്റ്, സെക്യൂരിറ്റി അറ്റന്‍ഡന്റ് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തീയതി: സെപ്റ്റംബര്‍ 24
തസ്തിക & ഒഴിവ്
- ഡല്‍ഹി ഹൈക്കോടതി അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 334.
- കോര്‍ട്ട് അറ്റന്‍ഡന്റ് = 295 ഒഴിവ്
- കോര്‍ട്ട് അറ്റന്‍ഡന്റ് (S) = 22 ഒഴിവ്
- കോര്‍ട്ട് അറ്റന്‍ഡന്റ് (L) = 01 ഒഴിവ്
- റൂം അറ്റന്‍ഡന്റ് (H) = 13 ഒഴിവ്
- സെക്യൂരിറ്റി അറ്റന്‍ഡന്റ് = 03 ഒഴിവ്
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
കോര്‍ട്ട് അറ്റന്‍ഡന്റ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സര്‍ട്ടിഫിക്കറ്റ്.
കോര്‍ട്ട് അറ്റന്‍ഡന്റ് (S)
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സര്‍ട്ടിഫിക്കറ്റ്.
കോര്‍ട്ട് അറ്റന്‍ഡന്റ് (L)
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സര്‍ട്ടിഫിക്കറ്റ്.
റൂം അറ്റന്‍ഡന്റ് (H)
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സര്‍ട്ടിഫിക്കറ്റ്.
സെക്യൂരിറ്റി അറ്റന്‍ഡന്റ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സര്‍ട്ടിഫിക്കറ്റ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ലെവല്‍ 3, ഗ്രൂപ്പ് സി ശമ്പളമാണ് ലഭിക്കുക.
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് ആവശ്യമില്ല.
അപേക്ഷ
യോഗ്യരായവര്‍ ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഹൈക്കോടതി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: https://delhihighcourt.nic.in/web/job-openings