For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

3000+ ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; വേഗം അപേക്ഷിച്ചോളൂ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

3000+ ഒഴിവുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; വേഗം അപേക്ഷിച്ചോളൂ

ഇന്ത്യന്‍ റെയില്‍വേ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. അപ്രന്റീസ് തസ്തികയിലേക്കാണ് ആര്‍ആര്‍സി (റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍) റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പത്താം ക്ലാസും, അനുബന്ധ യോഗ്യതയുമുള്ളവര്‍ക്ക് മികച്ച കരിയര്‍ സ്വന്തമാക്കാനുള്ള അവസരമാണിത്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ റെയില്‍വേയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 3115. ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലും, വര്‍ക്ക്‌ഷോപ്പുകളിലുമായാണ് നിയമനം. 

ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക്ക്, കാര്‍പെന്റര്‍, ലൈന്‍മാന്‍

ഡിവിഷന്‍: ഹൗറ, സീല്‍ഡ, മാല്‍ഡ, അസന്‍സോള്‍

വര്‍ക്ക്‌ഷോപ്പ്: കാഞ്ച്രപാറ, ലിലുവ, ജമാല്‍പൂര്‍

പ്രായപരിധി

15 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസി 3 വര്‍ഷവും, പിഡബ്ല്യൂബിഡി 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. 

യോഗ്യത

 10ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോടെ (അധിക വിഷയങ്ങള്‍ ഒഴിവാക്കി) പാസായിരിക്കണം.

 ബന്ധപ്പെട്ട ട്രേഡില്‍ NCVT/SCVTല്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടി ഐ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ ശരാശരി കണക്കാക്കി യോഗ്യത കണക്കാക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

വെബ്‌സൈറ്റ്: https://www.rrcer.org/

Post a Comment

© job vacancy . All rights reserved. Developed by Jago Desain