ബാങ്ക് ഓഫ് ബറോഡ പുതിയ റിക്രൂട്ട്‌മെന്റിന് അപേക്ഷ വിളിച്ചു. വിവിധ ഓഫീസര്‍ തസ്തികകളിലായി 330 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷ പ്രക്രിയ ജൂലൈ 30ന് ആരംഭിച്ച് ഓഗസ്റ്റ് 19ന് അവസാനിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം
തസ്തിക & ഒഴിവ്
ബാങ്ക് ഓഫ് ബറോഡയില്‍ 330 ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (എവിപി) ഒഴിവുകള്‍.
5 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഇത് പരമാവധി 10 വര്‍ഷം വരെയോ, അല്ലെങ്കില്‍ 60 വയസ് വരെയോ നീട്ടാം.
പ്രായപരിധി
22 വയസ് മുതല്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്രായം 2025 ഫെബ്രുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. ഡെപ്യുട്ടി മാനേജര്‍ തസ്തികയില്‍ 35 വയസ് വരെയും, എവിപിയില്‍ 40 വയസ് വരെയും വയസിളവുണ്ട്.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യതയും, എക്‌സ്പീരിയന്‍സും പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും. ശേഷം പേഴ്‌സണല്‍ ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് പുറത്തിറക്കും
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം, ബി.ടെക്/ബി.ഇ, എം എസ് സി, എം ബി എ / പി ജി ഡി എം, എം സി എ, പി ജി ഡി സി എ തുടങ്ങിയവ.
ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളിലോ റീജിയണല്‍ റൂറല്‍ ബാങ്കുകളിലോ ഓഫീസര്‍ തലത്തില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പോസ്റ്റ്ക്വാളിഫിക്കേഷന്‍ പരിചയം. 6 മാസത്തില്‍ താഴെയുള്ള അനുഭവമോ ക്ലറിക്കല്‍ റോളുകളിലെ അനുഭവമോ പരിഗണിക്കില്ല.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ആവശ്യമാണ്.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് 175 രൂപ മതി.
അപേക്ഷ
ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. "Careers" വിഭാഗത്തിൽ "Current Opportunities" ക്ലിക്ക് ചെയ്യുക. "Recruitment of Deputy Manager, Assistant Manager and More" എന്ന വിജ്ഞാപനം കണ്ടെത്തി "Apply Now" ക്ലിക്ക് ചെയ്യുക. പുതിയ രജിസ്ട്രേഷനായി, പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
അപേക്ഷ: click
വിജ്ഞാപനം: click