For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എക്‌സൈസ് വകുപ്പിൽ ട്രെയിനി; കേരള പിഎസ് സി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്; അപേക്ഷ സെപ്റ്റംബർ 3 വരെ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

എക്‌സൈസ് വകുപ്പിൽ ട്രെയിനി; കേരള പിഎസ് സി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്; അപേക്ഷ സെപ്റ്റംബർ 3 വരെ

 


കേരള എക്‌സൈസ് വകുപ്പിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റ് വനിതകൾക്കായി വനിത സിവിൽ എക്‌സൈസ് ഓഫീസർ റിക്രൂട്ട്‌മെന്റ് നടത്തുന്നു. മുസ്‌ലിം വിഭാഗക്കാർക്ക് മാത്രമായി നടക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർ പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: സെപ്റ്റംബർ 03

തസ്തിക & ഒഴിവ്

കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി). 

Reading more :- ഈ മാസത്തെ ഏറ്റവും പുതിയ ഒഴിവുകൾ APPLY NOW

ആകെ ഒഴിവുകൾ 01. ഇടുക്കി ജില്ലയിലാണ് മുസ് ലിം കാറ്റഗറിയിൽ ഒഴിവ് വന്നിട്ടുള്ളത്. 

പ്രായപരിധി

19 വയസ് മുതൽ 34 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1991നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. 

ശമ്പളം

27,900 രൂപമുതൽ 63,700 രൂപവരെയാണ് ശമ്പളം ലഭിക്കുക. പുറമെ സർക്കാർ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

യോഗ്യത

പുരുഷ ഉദ്യോഗാർഥികൾക്കും, ഭിന്നശേഷി വിഭാഗക്കാർക്കും അപേക്ഷിക്കാൻ സാധിക്കില്ല. 

പ്ലസ് ടുവോ, തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. 

ഫിസിക്കൽ ടെസ്റ്റ്

ഉദ്യോഗാർഥികൾക്ക് 152 സെ.മീ ഉയരം വേണം. 

എല്ലാ ഉദ്യോഗാർഥികളും 2.5 കിലോമീറ്റർ ദൂരം 15 മിനുട്ടിനുള്ളിൽ ഓടി എൻഡ്യൂറൻസ് ടെസ്റ്റ് പാസാവണം. മാത്രമല്ല താഴെ നൽകിയ കായിക ഇനങ്ങളിൽ അഞ്ചെണ്ണം വിജയിക്കണം. 

  • 100 മീറ്റർ ഓട്ടം - 17 സെക്കന്റ്
  • ഹൈ ജമ്പ് - 1.06 മീറ്റർ
  • ലോംഗ് ജമ്പ് - 3.05 മീറ്റർ
  • പുട്ടിങ് ദ ഷോട്ട് ( 4 കെജി) - 4.88 മീറ്റർ
  • 200 മീറ്റർ ഓട്ടം - 36 സെക്കന്റ്
  • ത്രോയിങ് ദി ത്രോ ബോൾ - 14 മീറ്റർ
  • ഷട്ടിൽ റേസ് (4X25) = 26 സെക്കന്റ്
  • സ്‌കിപ്പിങ് (ഒര മിനുട്ട്) = 80 പ്രാവശ്യം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/  സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

Post a Comment

© Kerala job. All rights reserved. Developed by Jago Desain