കേര പദ്ധതിയില്‍ വിവിധ അസിസ്റ്റന്റ് ഒഴിവുകള്‍; 29 ഒഴിവുകള്‍; നാട്ടില്‍ അരലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം
കേര പ്രോജക്ടിന് കീഴില്‍ ജോലി നേടാന്‍ അവസരം. കാര്‍ഷിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പദ്ധതിക്ക് കീഴില്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി റിക്രൂട്ട് സെല്‍ മുഖേന അപേക്ഷ നല്‍കണം.
അവസാന തീയതി: സെപ്റ്റംബര്‍ 04.
തസ്തിക & ഒഴിവ്
കേര പ്രൊജക്ടിലേക്ക് - പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകള്‍.
പ്രൊജക്ട് എക്‌സിക്യൂട്ടീവ് = വിവിധ ജില്ലകളിലായി 13 ഒഴിവുകള്‍.
പ്രൊജക്ട് അസിസ്റ്റന്റ് = വിവിധ ജില്ലകളിലായി 16 ഒഴിവുകള്‍.
Reading more :- ഈ മാസത്തെ ഏറ്റവും പുതിയ ഒഴിവുകൾ APPLY NOW
പ്രായപരിധി
പ്രൊജക്ട് എക്‌സിക്യൂട്ടീവ് = 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രൊജക്ട് അസിസ്റ്റന്റ് = 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പ്രൊജക്ട് എക്‌സിക്യൂട്ടീവ്
എഞ്ചിനീയറിങ് OR അഗ്രികള്‍ച്ചറില്‍ ഡിഗ്രി.
എം.എസ്.സി, എംടെക്, എംബിഎ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ.
പ്രൊജക്ട് അസിസ്റ്റന്റ്
ബികോം യോഗ്യത ഉണ്ടായിരിക്കണം. (MBA/ M.com യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന).
ശമ്പളം
പ്രൊജക്ട് എക്‌സിക്യൂട്ടീവ് = പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും.
പ്രൊജക്ട് അസിസ്റ്റന്റ് = പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് 'കേര' പ്രൊജക്ട് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന Apply Now ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 04.
അപേക്ഷ: https://cmd.kerala.gov.in/