ക്ലർക്ക്, കാഷ്യർ, ടൈപ്പിസ്റ്റ്; സഹകരണ ബാങ്കുകളിൽ ജോലി നേടാം; 250+ ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ് മുതൽ
കേരളത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലായി റിക്രൂട്ട്മെന്റ് നടക്കുന്നു. ക്ലർക്ക്, കാഷ്യർ, ഡാറ്റ എൻട്രി ഓപറേറ്റർ, ടെെപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31
തസ്തിക & ഒഴിവ്
കേരള സർവീസ് സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ, ഡേറ്റാ എൻട്രി ഓപറേറ്റർ, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് ഒഴിവുകൾ.
കാറ്റഗറി നമ്പർ& ഒഴിവ്
ജൂനിയർ ക്ലർക്ക്/കാഷ്യർ (സ്പെഷൽ ഗ്രേഡ്, ക്ലാസ്-1 ബാങ്കുകൾ)- ഒഴിവുകൾ 150 (കാറ്റഗറി നമ്പർ/16/2025)
ജൂനിയർ ക്ലർക്ക്/കാഷ്യർ (സൂപ്പർ ഗ്രേഡ്മാർക്ക് ബാങ്കുകൾ) - ഒഴിവുകൾ 57 (കാറ്റഗറി നമ്പർ 15/2025)
ജൂനിയർ ക്ലർക്ക്/കാഷ്യർ (ക്ലാസ് 2 മുതൽ 7 വരെയുള്ള ബാങ്കുകൾ)- ഒഴിവുകൾ 21 (കാറ്റഗറി നമ്പർ 17/2025)
ഡേറ്റാ എൻട്രി ഓപറേറ്റർ- ഒഴിവുകൾ 7 (കാറ്റഗറി നമ്പർ 19/2025)
ടൈപ്പിസ്റ്റ് - ഒഴിവ് 2 (കാറ്റഗറി നമ്പർ 20/2025),
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- ഒഴിവുകൾ 3 (കാറ്റഗറി നമ്പർ 18/2025)
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്- ഒഴിവുകൾ 12 (കാറ്റഗറി നമ്പർ 14/2025)
പ്രായപരിധി
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്
പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ/ഓൺലൈൻ/എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽനിന്ന് നേരിട്ട് നിയമനം നൽകും. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അടക്കം സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
യോഗ്യത
ജൂനിയർ ക്ലർക്ക്/ കാഷ്യർ
എസ്.എസ്.എൽ.സി. ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപറേഷൻ (ജെ.ഡി.സി), ബി.കോം (സഹകരണം) അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി &ബി.എം), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ് സി (സഹകരണം & ബാങ്കിങ്).
ഡേറ്റാ എൻട്രി ഓപറേറ്റർ
അംഗീകൃത സർവകലാശാല ബിരുദവും, അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും, അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപറേറ്ററായി ഒരുവർഷത്തെ പ്രവൃത്തി പരിചയവും.
ടൈപ്പിസ്റ്റ്
എസ്.എസ്.എൽ.സി/തത്തുല്യം. കെ.ജി.ടി.ഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിങ് ലോവർ.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,
എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക് കമ്യൂണിക്കേഷൻ/ഐ.ടി), ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മൂന്നു വർഷത്തിൽ കുറയാത്ത പരിചയം അഭിലഷണീയം.
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്
50 ശതമാനം മാർക്കിൽ കുറയാതെ സർവകലാശാല ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി &ബി.എം/എച്ച്.ഡി.സി.എം) അല്ലെങ്കിൽ ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ് സി/എം.എസ് സി) (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബി.കോം (സഹകരണം).
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ വെബ്സെെറ്റായ www.keralacseb.kerala.gov.in സന്ദർശിക്കുക. വിശദമായ പ്രോസ്പെക്ടസും, അപേക്ഷ വിവരങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 31.
WEBSITE: www.keralacseb.kerala.gov.in