IBPS PO Recruitment 2025 - Apply for 5208 Probationary Officer Vacancies
ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) 5208 പ്രബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകൾ ഉണ്ട്.
വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2025 ജൂലൈ 21 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ഓർഗനൈസേഷൻ: Institute of Banking Personnel Selection
• ജോലി തരം: Banking
• വിജ്ഞാപന നമ്പർ: PO/MT-XI
• ആകെ ഒഴിവുകൾ: 5208
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• ഔദ്യോഗിക വെബ്സൈറ്റ് : www.ibps.in
Vacancy Details
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് 5208 ഒഴിവുകളാണ് നിലവിലുള്ളത്.
Age Limit Details
➢ ജനറൽ/ UR സ്ഥാനാർഥികൾക്ക് 20 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1995 ജൂലൈ 2 നും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
➢ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ്
➢ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്
➢ മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
നിങ്ങൾക്ക് അനുയോജ്യമായ തൊഴിൽ അവസരങ്ങൾ ഇതാ നോക്കൂ
Educational Qualifications
ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം). അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
Application Fees Details
› ജനറൽ/ ഒബിസി/ ഇഡബ്ലിയുഎസ് : 850/- രൂപ
› SC/ST/PwD/XS : 175/- രൂപ
› യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം
Salary Packages
Basic: ₹ 48480-2000/7-62480-2340/2-67160-2680/7-85920
Selection Process
- പ്രിലിമിനറി എക്സാമിനേഷൻ
- മെയിൻ എക്സാമിനേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
Examination Centres in Kerala
Preliminary Examination Center's
- ആലപ്പുഴ
- കണ്ണൂർ
- കൊച്ചി
- കൊല്ലം
- കോട്ടയം
- കോഴിക്കോട്
- മലപ്പുറം
- പാലക്കാട്
- തിരുവനന്തപുരം
- തൃശൂർ
Main Examination Center's
- ആലപ്പുഴ
- എറണാകുളം
- കൊല്ലം
- കോട്ടയം
- കോഴിക്കോട്
- മലപ്പുറം
- തിരുവനന്തപുരം
- തൃശ്ശൂർ
How To Apply IBPS PO Recruitment 2024?
› യോഗ്യരായ ഉദ്യോഗാർഥികൾ 2025 ജൂലൈ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.
› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. ഏത് പോസ്റ്റിൽ ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.