താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജോലി നേടാൻ അവസരം. വിതുര താലൂക്ക് ആശുപത്രിയിൽ 2025-26 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുത്ത് ജോലി നേടാം.
തസ്തിക
താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് ഒഴിവുകളാണുള്ളത്.
യോഗ്യത
ഫാർമസിസ്റ്റ്
ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നേടിയിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ലാബ് ടെക്നീഷ്യൻ
ലാബ് ടെക്നീഷ്യൻ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ക്ലീനിങ് സ്റ്റാഫ്
എസ്.എസ്.എൽ.സി വിജയിച്ചവർക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ ജോലി നേടാം.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവരായിരിക്കണം.
ഇന്റർവ്യൂ
താൽപ്പര്യമുള്ളവർ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
2. കോർട്ട് ഓഫീസർ
കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തിൽ അതിന് താഴെയുളള ശമ്പള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട് 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ജൂലൈ 15 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.