കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 10-ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ വെച്ച് സൗജന്യ തൊഴിൽ മേളക്ക് അവസരമൊരുക്കുന്നു.
Date : 2025 ജൂലൈ 10
Venue: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്റർ.
പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി, ടീച്ചിംഗ്, ടെക്‌സ്‌റ്റൈൽസ്, ബാങ്കിംഗ് ഇൻഷുറൻസ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖല, പത്രമാധ്യമ, ഫിനാൻസ്, ഫീൽഡ് സൂപ്പർവൈസർ തുടങ്ങിയ മേഖലകളിൽ
അവസരം. ആറിൽ പരം കമ്പനികൾ അറിയിച്ചിരിക്കുന്ന ഒഴിവുകളിലേക്കായി നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 9-നു മുമ്പായി പേര് രജിസ്റ്റർ ചെയ്തതിന് ശേഷം യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ 2025 ജൂലൈ 10-ന് നേരിട്ടെത്തി രാവിലെ 10 മുതൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0481-2731025. മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ പേജിലും വിവരങ്ങൾ ലഭ്യമാണ്.
2) തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 വർഷത്തിൽ കായിക വിദ്യാഭ്യാസ വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയിതിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ നിന്നും (www.thrithalagovt.college.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഇ-മെയിൽ വിലാസത്തിലോ (mail id govt college thrithala@gmail.com) നേരിട്ടോ ജൂലൈ അഞ്ചിന് മുൻപായി ഓഫീസിൽ ലഭിക്കണം