കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിൽ അവസരങ്ങൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 15ന് മുന്‍പായി അപേക്ഷ നല്‍കണം.
ഇന്‍ഡോ-തായ് വാന്‍, ആസിയാന്‍, ഐസിഎംആര്‍ എന്നീ പ്രൊജക്ടുകളില്‍ താല്‍ക്കാലിക നിയമനത്തിനായി പ്രൊജക്ട് അസോസിയേറ്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ലൈഫ് സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്/ പിഎച്ച്ഡി അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cusat.ac.in/news കാണുക.
കുസെക്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലേക്ക് 10ന് കാമ്പസില്‍ ഗസ്റ്റ് ഫാക്കല്‍റ്റി തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, കോപ്പികള്‍ ഉള്‍പ്പെടെ ഇന്റര്‍വ്യൂവിന് ഹാജരാവണം.
2) ഗണിത ശാസ്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നെറ്റോടുകൂടി ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിഎച്ച്ഡി അഭികാമ്യം. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി 24. വെബ്‌സൈറ്റ്: recruit.cusat.ac.in.
3) ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍
കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ 1850 ജൂനിയര്‍ ടെക്‌നീഷ്യന്‍ ഒഴിവില്‍ കരാര്‍ നിയമനം. 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.oftrformfix.org.
ഒഴിവുള്ള ട്രേഡുകള്‍: ബ്ലാക്‌സ്മിത്ത്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ടോപ്ലേറ്റര്‍, ഫിറ്റര്‍ ജനറല്‍/ ഇലക്ട്രോണിക്‌സ്/ എഫ്.വി/ ഓട്ടോ ഇലക്ട്രിക്, മെഷിനിസ്റ്റ്, വെല്‍ഡര്‍, പെയിന്റര്‍, റിഗ്ഗര്‍, സാന്‍ഡ് ആന്റ് ഷോട്ട് ബ്ലാസ്റ്റര്‍.
യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളില്‍ എന്‍എസി/ എന്‍ടിസി/ എസ് സി സര്‍ട്ടിഫിക്കറ്റ്, പത്താംക്ലാസ്/ തത്തുല്യം, 2 വര്‍ഷ പരിചയം.
പ്രായം: 35. ശമ്പളം: 21,000 രൂപ.
തെരഞ്ഞെടുപ്പ്: ട്രേഡ് ടെസ്റ്റ് (പ്രാക്ടിക്കല്‍), ഡോക്യുമെന്റ്/ ബയോമെട്രിക് വെരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് 300 രൂപ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.