എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ
കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ച് ,2025 ജൂലൈ 10 ന് വിവിധ തസ്തികകളിലും മേഖലകളിലുമായി ഒന്നിലധികം ഒഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗസ്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ജോലി നേടുക.
1) സമയം: രാവിലെ 10:00 മുതൽ.
2)സ്ഥലം: ടൗൺ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച്, കൊട്ടാരക്കര , കൊല്ലം
3) യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം.
4) പ്രായപരിധി: 18 മുതൽ 35 വയസ്സ് വരെ.
സാംസങ് സർവീസ് സെന്റർ
സ്ഥലം: കൊട്ടാരക്കര
ഒഴിവുകൾ:
1) സർവീസ് എഞ്ചിനീയർ – ബിരുദം / ഐടിഐ / ഡിപ്ലോമ (ആർഎസി) പുരുഷൻ.
2) സർവീസ് ട്രെയിനികൾ ഐടിഐ / ഡിപ്ലോമ പുരുഷന്മാർ
3) ഓപ്പറേഷൻ കം അക്കൗണ്ട്സ് മാനേജർ ഏതെങ്കിലും ബിരുദം.
4) ടെലി കോളർ – പ്ലസ് ടു M/F
5) കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് – പ്ലസ് ടു.
കൂടാതെ ഹ്യുണ്ടായി, ബോഡിഗിയർ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, കെയർ ടെക് ഇൻഡാനോ മെഷീൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളിലായി നിരവധി അവസരങ്ങളും.
ആവശ്യമുള്ള രേഖകൾ
1) പുതുക്കിയ റെസ്യൂമെ.
2)യോഗ്യതാ സർട്ടിഫിക്കറ്റുകൾ.
3)തിരിച്ചറിയൽ രേഖ (ആധാർ, വോട്ടർ ഐഡി മുതലായവ).
4)പാസ്‌പോർട്ട് സൈസ് ഫോട്ടോ.