For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എട്ടാം ക്ലാസ് മുതൽ യോഗ്യതയിൽ ഡ്രൈവര്‍, കണ്ടിജന്റ് ജീവനക്കാരൻ, പാരാമെഡിക്കല്‍ സ്റ്റാഫ് കരാര്‍ നിയമനം

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,


എട്ടാം ക്ലാസ് മുതൽ യോഗ്യതയിൽ ഡ്രൈവര്‍, കണ്ടിജന്റ് ജീവനക്കാരൻ, പാരാമെഡിക്കല്‍ സ്റ്റാഫ് കരാര്‍ നിയമനം

മുതലപ്പൊഴിയിലെ അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാ്കകുന്ന ആംബുലന്‍സിലേക്ക് ഡ്രൈവര്‍ (രണ്ട്), പാരാമെഡിക്കല്‍ സ്റ്റാഫ് (രണ്ട്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഹെവിലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 20,000.

ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് ആണ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെ യോഗ്യത. പ്രതിമാസ ശമ്പളം 25,000

നിശ്ചിത യോഗ്യതയുള്ളവര്‍ ജൂലൈ 19ന് വൈകീട്ട് 5ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല), കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം-695009. ഇമെയില്‍: ddftvm@gmail.com, 

ഫോണ്‍; 0471-2450773.

കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയപ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി  വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേയ്ക്ക് കണ്ടിജന്റ് ജീവനക്കാരെ നിയമിക്കും. നിയമനകാലാവധി: പരമാവധി 89 ദിവസം. യോഗ്യത: എട്ടാം ക്ലാസ്. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന.

ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. പ്രായപരിധി ഇല്ല.  

അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, തിരിച്ചറിയല്‍ രേഖയും സഹിതം ജൂലൈ 18 രാവിലെ 10ന് കൊല്ലം എന്‍.എച്ച്.എം ഹാളില്‍ നടത്തുന്ന വോക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.   ഫോണ്‍: 0474 2795017.


Post a Comment

© Kerala job. All rights reserved. Developed by Jago Desain