കേരളത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ ജോലികൾ; വിവിധ ജില്ലകളിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
1. ഗ്രാഫിക് ലക്ചറർ
കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ഗ്രാഫിക്സ് (print making) ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4ന് രാവിലെ 10.30ന് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ വച്ച് നടത്തുന്നു. അംഗീകൃത സർവകലാശലയിൽ നിന്നും ഗ്രാഫിക്സ്- പ്രിന്റ് മേക്കിങ്ങിൽ ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബിരുദമോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഗ്രാഫിക്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ പെയിന്റിംഗിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഡിപ്ലോമയും ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.
2. സംസ്ഥാന ആസൂത്രണ ബോർഡിൽ ഒഴിവുകൾ
സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പ്ലാൻസ്പേസ് 2.0 പദ്ധതി നടത്തിപ്പിനായി വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി www.cmdkerala.gov.in സന്ദർശിക്കുക.
3. തമിഴ് അപ്രന്റിസ് ട്രെയിനി
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിഎൽഐഎസി അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി കോഴ്സ് പാസായവരിൽ തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്ന് തമിഴ് അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നതിനായി ജൂലൈ 22 ന് നടത്താനിരുന്ന അഭിമുഖം 31 ന് രാവിലെ 11.30 ന് നടത്തുമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
4. വയനാട് മെഡിക്കൽ കോളേജിൽ
വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000/- രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഓഗസ്റ്റ് 7ന് 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
5. ബോട്ട് ഡ്രൈവർ
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 7 വൈകിട്ട് 5 മണിക്കകം അപേക്ഷകൾ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.