സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഹയർ സെക്കണ്ടറി പരീക്ഷ വിജ്ഞാപനമിറക്കി. എൽഡിസി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികകളിലാണ് നിയമനം.
പ്രായപരിധി 18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും.
ഉദ്യോഗാർഥികൾ 1998 ആഗസ്റ്റ് രണ്ടിനും 2007 ആഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.സംവരണ വിഭാഗക്കാർക്ക് നിയമാനുസ്യത വയസിളവ് ലഭിക്കും.
യോഗ്യത ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ യോഗ്യത നേടിയിരിക്കണം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് കമ്പൈൻഡ് ഹയർ സെക്കണ്ടറി 10+ ലെവൽ എക്‌സാമിനേഷൻ 2025 എന്നത് സെലക്ട് ചെയ്‌ത് ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു.
അപേക്ഷകൾ നൽകേണ്ട അവസാന തീയതി ജൂലൈ 18 ആണ്.