കുക്ക്, നഴ്സ്, അധ്യാപക, വെറ്ററിനറി ഡോക്ടർ, ഓഡിയോളജിസ്റ്റ്, ഫീൽഡ് വർക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
കുക്ക്: അഭിമുഖം നാലിന്
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി 89 ദിവസത്തേക്ക് കുക്കിനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ നാലിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ. ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവ സഹിതം എത്തണം. ഫോൺ - 0495 2741386.
നഴ്സ് നിയമനം
മൊറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സി (ഗ്രേഡ് 2) നെ നിയമിക്കുന്നു. എ.എൻ.എം/ജെ.പി.എച്ച്.എൻ സർട്ടിഫിക്കറ്റ്, കേരള നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 8ന് രാവിലെ 10.30 ന് മൊറയൂർ എഫ്.എച്ച്.സി. ഹാളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം കൂടുതൽ വിവരങ്ങൾക്ക്: 04832774300.
കായിക അധ്യാപക ഒഴിവ്
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 വർഷത്തിൽ കായിക വിദ്യാഭ്യാസ വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയിതിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ നിന്നും (www.thrithalagovt.college.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഇ-മെയിൽ വിലാസത്തിലോ (mail id govt college thrithala@gmail.com) നേരിട്ടോ ജൂലൈ അഞ്ചിന് മുൻപായി ഓഫീസിൽ ലഭിക്കണം. ഫോൺ: 0466 2270353
വെറ്ററിനറി ഡോക്ടർ നിയമനം
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി/ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്തവർക്കും അപേക്ഷിക്കാം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന നിയമനം വരുന്നത് വരെയോ അല്ലെങ്കിൽ 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04832734917
ഓഡിയോളജിസ്റ്റ് നിയമനം
വയനാട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം, ആർസിഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 11 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ൽ അപേക്ഷ നൽകണം. ഫോൺ: 04936 202771.
അധ്യാപക നിയമനം
ജി.എം.വി.എച്ച്.എസ്.എസ് തളങ്കര, കാസർകോട് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി - ജിയോഗ്രഫി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 3 ന് രാവിലെ പത്തിന് ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ : 8075196576
അധ്യാപക നിയമനം
ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) വിഷയത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 3 ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.
ഫീൽഡ് വർക്കർ നിയമനം
സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിലേക്ക് ഫീൽഡ് വർക്കർമാരെ നിയമിക്കുന്നു. പ്ലസ് ടു പാസ്സായ സാമൂഹ്യപ്രവർത്തന മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് സൗത്ത് ബസാറിലെ ചോല സുരക്ഷാ ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 9744510930, 9995046016.