കേരള സർക്കാരിന്റെ സംസ്ഥാന ലോട്ടറി വകുപ്പ്, കരാർ അടിസ്ഥാനത്തിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ തിരുവനന്തപുരത്തുള്ള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിൽ നിയമിക്കും.
യോഗ്യത: BE/BTech ( IT/CS/ECE) കൂടെ ഓപ്പൺ സോഴ്സ് RDBMS മാനേജ്‌മെന്റ് സർട്ടിഫിക്കേഷൻ
പരിചയം: മിനിയം 3 വർഷം
പ്രായപരിധി:50 വയസ്സ്
ശമ്പളം: 80,000
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 20
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത: കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.