For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എൻട്രി മുതൽ അവസരങ്ങൾ

Keralajobs,governmentjobs,10classjobs, job24s, mykeralajobs, thozhilvartha, thozhilveedhi,psc, upsc,

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എൻട്രി മുതൽ അവസരങ്ങൾ


കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എൻട്രി മുതൽ അവസരങ്ങൾ
കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ കൗണ്ടര്‍ സേവനങ്ങള്‍ക്കായി ഡാറ്റാ എന്‍ട്രി/കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ നിയമിക്കുന്നു. 

യോഗ്യത വിവരങ്ങൾ

ഡിഗ്രി/ഡിസിഎ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്/മലയാളം) വേര്‍ഡ് പ്രോസസിംഗ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30 ന് കാവനൂര്‍ പി.എച്ച്‌.സി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 

2) പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ വെളിയന്തോട് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2025-26 അധ്യയന വര്‍ഷത്തേക്ക് സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ വച്ച് ജൂലൈ 5ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

 എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്‍ഡ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍ ആയിരിക്കണം) കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിൽ നിന്ന് എം.എസ്.സി യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്‍റ് കൗണ്‍സലിംഗ് രംഗത്ത് മുൻ‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. 2025 ജനുവരി ഒന്നിന് 25 നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 18000 രൂപ -ഹോണറേറിയവും യാത്രാപ്പടി പരമാവധി 2000/രൂപയും ലഭിക്കും. ആകെ ഒഴിവുകള്‍ പുരുഷന്‍-രണ്ട്, സ്ത്രീ-രണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.

Post a Comment

© Kerala job. All rights reserved. Developed by Jago Desain