സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിര ജോലി; 75,400 രൂപവരെ ശമ്പളം, വേഗം അപേക്ഷിച്ചു
കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ മീഡിയ മേക്കര്‍ ഒഴിവിലേക്ക് ജോലിയവസരം. കേരള പിഎസ് സി മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആകര്‍ഷകമായ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. അപേക്ഷകള്‍ ജൂലൈ 16ന് മുന്‍പായി കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന നല്‍കണം.
തസ്തിക & ഒഴിവ്
കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മീഡിയ മേക്കര്‍ നിയമനം. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പര്‍: 100/2025
പ്രായപരിധി
19 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബിഎസ് സി (കെമിസ്ട്രി മെയിന്‍) രണ്ടാം ക്ലാസ് ബിരുദവും, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി എക്‌സാമിനേഷനില്‍ പാസ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,600നും 75,400നും ഇടയില്‍ ശമ്പളം ലഭിക്കും. പുറമെ സര്‍ക്കാര്‍ സര്‍ വിസില്‍ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗി വെബ്‌സൈറ്റായ www.keralapsc.gov.in സന്ദര്‍ശിക്കുക. ശേഷം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രൊഫൈലിലൂടെ അപേക്ഷ നല്‍കണം.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യാനായി ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കി യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ക്രിയേറ്റ് ചെയ്യണം. ഓരോ തസ്തികകളിലേക്കും അപേക്ഷ നല്‍കുന്നതിനായി പ്രസ്തുത തസ്തികയോടൊപ്പം നല്‍കിയിട്ടുള്ള Notification Link ലെ Apply Now ബട്ടണ്‍ ഉപയോഗിക്കുക. പുതുതായി പ്രൊഫൈല്‍ ആരംഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആറ് മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങളും മറ്റ് അനുബന്ധവും ചുവടെ നല്‍കിയ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകള്‍ ജൂലൈ 16ന് മുന്‍പായി നല്‍കണം.
വിജ്ഞാപനം: CLICK