ഐബിയില്‍ പത്താം ക്ലാസുകാര്‍ക്ക് മെഗാ റിക്രൂട്ട്‌മെന്റ്; 4987 ഒഴിവുകള്‍; കേരളത്തിലും അവസരം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് നിയമനങ്ങള്‍. ഇന്ത്യയൊട്ടാകെ 4987 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം കേന്ദ്രത്തില്‍ മാത്രം 334 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 17ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 4987.
ജനറല്‍ = 2471
ഇഡബ്ല്യൂഎസ് = 501
ഒബിസി (NCL) = 1015
എസ്.സി = 574
എസ്.ടി = 426
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.
ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. (കേരളത്തില്‍ മലയാളം അറിഞ്ഞിരിക്കണം).
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,700 രൂപമുതല്‍ 69,100 രൂപയ്ക്കിടയില്‍ ശമ്പളം ലഭിക്കും.
അലവന്‍സായി HRA, DA, TA എന്നിവ അനുവദിക്കും.
തെരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായി എഴുത്ത് പരീക്ഷ നടക്കും. അതില്‍ വിജയിക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എന്നിവ നടത്തി നിയമനം നടത്തും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 650 രൂപ. എസ്.സി, എസ്.ടിക്കാര്‍ക്ക് 550 രൂപ. വനിത ഉദ്യോഗാര്‍ഥികള്‍ക്കും 550 രൂപ അടച്ചാല്‍ മതി
അപേക്ഷ
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് സെക്യൂരിറ്റി അസിസ്റ്റന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം നേരിട്ട് Apply Online ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷിക്കാം.
അപേക്ഷ: click
വിജ്ഞാപനം: click