കേരള സര്‍ക്കാര്‍ ജലനിധിയില്‍ രണ്ട് തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ്. മാനേജര്‍, സീനിയര്‍ എഞ്ചിനീയര്‍ പോസ്റ്റുകളിലാണ് ഒഴിവുകള്‍. ആകെ 04 ഒഴിവുകളാണുള്ളത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് നിയമനങ്ങള്‍ നടക്കുക. യോഗ്യരായവര്‍ ജൂലൈ 31ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) യില്‍ മാനേജര്‍ (ടെക്‌നിക്കല്‍), സീനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ 04 ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുക.
മാനേജര്‍ (ടെക്‌നിക്കല്‍) = 01 ഒഴിവ്
സീനിയര്‍ എഞ്ചിനീയര്‍ = 03 ഒഴിവ്
പ്രായപരിധി
58 വയസ് വരെയാണ് രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായം 2025 ജൂലൈ 01 അടിസ്ഥാനമാക്കി കണക്കാക്കും.
മാനേജര്‍ (ടെക്‌നിക്കല്‍)
ബിടെക് (സിവില്‍ / മെക്കാനിക്കല്‍)
വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ 8 വര്‍ഷത്തെ ജോലി പരിചയം. കമ്മ്യൂണിറ്റി ബേസ്ഡ് വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ പരിചയം.
സീനിയര്‍ എഞ്ചിനീയര്‍
ബിടെക് (സിവില്‍ / മെക്കാനിക്കല്‍)
വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ 7 വര്‍ഷത്തെ ജോലി പരിചയം. കമ്മ്യൂണിറ്റി ബേസ്ഡ് വാട്ടര്‍ സപ്ലൈ പ്രോജക്ടുകളില്‍ പരിചയം.
നിയമനം
മാനേജര്‍ (ടെക്‌നിക്കല്‍) = Regional Project Management Unit, Malappuram.
സീനിയര്‍ എഞ്ചിനീയര്‍ = Project Management UnitThiruvananthapuram - 1No, Regional Project Management Unit - Idukki - 1No & Malappuram - 1No.
ശമ്പളം
സീനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ 37,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. ടെക്‌നീക്കല്‍ മാനേജര്‍ തസ്തികയില്‍ 45,000 രൂപയാണ് പ്രതിമാസ ശമ്പളം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ജലനിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് പ്രായം, ജാതി, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 31ന് മുന്‍പായി ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കും.
The Executive Director, Kerala Rural
KRWSA-PMU/134/2025-TA1 (HR) I/150451/2025
Water Supply & Sanitation Agency (KRWSA), 2nd floor, Project Management Unit,
Jalabhavan Campus, Vellayambalam, Thiruvananthapuram - 695033.
അപേക്ഷ: click
വിജ്ഞാപനം: click