ക്ലര്‍ക്ക് മുതല്‍ രജിസ്ട്രാര്‍ വരെ; ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ നോണ്‍ ടീച്ചിങ് റിക്രൂട്ട്‌മെന്റ്; അപേക്ഷ 31 വരെ
കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലയായ ജാമിയ മില്ലിയ്യ ഇസ് ലാമിയ്യയില്‍ വിവിധ നോണ്‍ ടീച്ചിങ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ക്ലര്‍ക്ക് മുതല്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വരെയുള്ള തസ്തികകളിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 31ന് മുന്‍പായി അപേക്ഷ ഫോം തപാല്‍ മുഖേന യൂണിവേഴ്‌സിറ്റിയില്‍ എത്തിക്കണം.
തസ്തിക & ഒഴിവ്
ജാമിയ മില്ലിയ ഇസ് ലാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ വിവിധ നോണ്‍ ടീച്ചിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 143 ഒഴിവുകള്‍.
ഡെപ്യൂട്ടി രജിസ്ട്രാര്‍ = 02 ഒഴിവ്
സെക്ഷന്‍ ഓഫീസര്‍ = 09 ഒഴിവ്
അസിസ്റ്റന്റ് = 12 ഒഴിവ്
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 60 ഒഴിവ്
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് = 60 ഒഴിവ്
പ്രായപരിധി
ഡെപ്യൂട്ടി രജിസ്ട്രാര്‍ = 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സെക്ഷന്‍ ഓഫീസര്‍ = 40 വയസ് വരെ.
അസിസ്റ്റന്റ് = 40 വയസ് വരെ.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 40 വയസ് വരെ.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് = 40 വയസ് വരെ.
യോഗ്യത
ഡെപ്യൂട്ടി രജിസ്ട്രാര്‍
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിജി. അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തികയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹിന്ദി, ഉറുദു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
സെക്ഷന്‍ ഓഫീസര്‍
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി. അസിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഹിന്ദി, ഉറുദു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
അസിസ്റ്റന്റ്
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഡിഗ്രി. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹിന്ദി, ഉറുദു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി. 35 വേര്‍ഡ് പെര്‍ മിനുട്ടില്‍ ഇംഗ്ലീഷ് ടൈപ്പിങ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
ഹിന്ദി, ഉറുദു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
പത്താം ക്ലാസ് വിജയം. അല്ലെങ്കില്‍ ഐടി ഐ വിജയം.
ഹിന്ദി, ഉറുദു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപമുതല്‍ രണ്ട് ലക്ഷത്തിനിടക്ക് പ്രതിമാസം ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജാമിയ്യ മില്ലിയ്യ ഇസ്ലാമിയ്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം പൂരിപ്പിച്ച അപേക്ഷ ഫോം 2nd Floor, Registrar's Office, Jamia Millia Islamia, Maulana Mohamed Ali Jauhar Marg, Jamia Nagar, New Delhi- 110025 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ ഫോം: click
വിജ്ഞാപനം: click