പട്ടികവര്‍ഗ വികസന വകുപ്പില്‍ ജോലിയവസരം; 30,000 രൂപമുതല്‍ ഒരു ലക്ഷം വരെ ശമ്പളം; കൂടുതലറിയാം
കേരള സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. വനവകാശ നിയമ യൂണിറ്റ് സെല്ലിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐടി എക്‌സ്‌പേര്‍ട്ട്, എംഐഎസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍= 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
ഐടി എക്‌സ്‌പേര്‍ട്ട് = 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
എം ഐഎസ് അസിസ്റ്റന്റ് = 35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍
സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഫോറസ്റ്റ് മാനേജ്‌മെന്റ്, അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലകളില്‍ ബിരുദാനന്തര ബിരുദം. ഐടി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ അടിസ്ഥാന പരിജ്ഞാനം.
പട്ടികവര്‍ഗ ക്ഷേമ മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സൂപ്പര്‍വൈസര്‍ തലത്തിലുള്ള പരിചയം അല്ലെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ FRA പ്രോഗ്രാം നടപ്പാക്കുന്നതില്‍ പ്രവൃത്തിപരിചയം.
ഐടി എക്‌സ്പര്‍ട്ട്
സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ എം.എസ്.സി/എം.എ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബി.ഇ/എം.ഇ. ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ.
ഡാറ്റാ പ്രോസസിങ്, മാനേജ്‌മെന്റ് എന്നിവയില്‍ കുറഞ്ഞത് 7 വര്‍ഷത്തെ പരിചയം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡാറ്റാ നിരീക്ഷണം, ജിഐഎസ് (GIS) പരിജ്ഞാനം എന്നിവ അഭികാമ്യം
എംഐഎസ് അസിസ്റ്റന്റ്
സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ ബി.എസ്.സി/ബി.എ. ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ.
ഡാറ്റാ പ്രോസസിങ്, മാനേജ്‌മെന്റ് എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം.
ശമ്പളം
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കും.
ഐടി എക്‌സ്‌പേര്‍ട്ട് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75000 രൂപ ശമ്പളമായി ലഭിക്കും.
എംഐഎസ് അസിസ്റ്റന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ സിവിയും, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, trdm.rec@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സംശയങ്ങള്‍ക്ക്: 04712303229, 18004252312 (ടോള്‍ ഫ്രീ) ബന്ധപ്പെടാം.